മോങ്ങം എ എം യു പി സ്കൂള്‍ ചാമ്പ്യന്മാരായി

                മോങ്ങം : ഉപജില്ലാ ശാസ്ത്ര മേളയില്‍ മോങ്ങം എ എം യു പി സ്കൂള്‍ ചാമ്പ്യന്മാരായി. ഉപജില്ല ശസ്ത്ര - സാമൂഹ്യ ശാസ്ത്ര - ഐടി പ്രവര്‍ത്തി പരിജയമേളയിലെ യു പി വിഭാഗത്തില്‍ മോങ്ങം എ എം യു പി സ്കൂള്‍ ചമ്പ്യന്മാരായി. അരിമ്പ്ര ഗവണ്മെന്റ് വെക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ചായിരുന്നു ഇപ്രാവശ്യത്തെ ഉപജില്ലാ ശാസ്ത്രമേള നടന്നത്. രണ്ട് ദിവസങ്ങളിലായി നടന്ന ശാസ്ത്രമേളയുടെ ഉല്‍ഘാടന കര്‍മ്മം പി. ഉബൈദുള്ള  എം എല്‍ എയും എക്സിബിഷന്‍ ഉല്‍ഘാടനം മുഹമ്മദുണ്ണി ഹാജി എം എല്‍ എയും നിര്‍വഹിച്ചു. ശാസ്ത്രമേള എല്‍ പി വിഭാഗത്തില്‍ ജി എല്‍ പി സ്കൂള്‍ മേലങ്ങാടിയും ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പി എം എ എച്ച് എസ് കൊട്ടുക്കരയും ചാമ്പ്യന്മാരായി. ഉപജില്ലാ യു പി വിഭാഗത്തില്‍ ചാമ്പ്യന്മാരായ മോങ്ങം എ എം യു പി സ്കൂള്‍ മോങ്ങം അങ്ങാടിയില്‍ ആഹ്ലാദ പ്രകടനം നടത്തി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment