“മുക്കന്‍ സിദ്ദീഖ് ’’കുടുംബ സഹായ ഫണ്ട് കൈമാറി

“മുക്കന്‍ സിദ്ദീഖ് ’’കുടുംബ സഹായ ഫണ്ട് കൈമാറി

                             ജിദ്ദ: ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിക്ക് കീഴില്‍ രൂപീകരിച്ച മുക്കന്‍ സിദ്ദിഖ് കുടുംബ സഹായ ഫണ്ട് സബ് കമ്മിറ്റി കണ്‍‌വീനര്‍ മോയിക്കല്‍ മുഹമ്മദില്‍ നിന്നു മഹല്ല് റിലീഫ് കമ്മിറ്റി ഉപദേശക സിമിതി ചെയര്‍മാന്‍ അല്ലിപ്ര അലവിഹാജി ഏറ്റുവാങ്ങി.
               നാട്ടില്‍ മിനി ബസ് ഡ്രൈവറായി ജൊലി നൊക്കിയിരുന്ന സിദ്ദീഖ്  കരള്‍ സമ്പന്തമായ രോഗം മൂലം മരണമടഞ്ഞപ്പോല്‍ നിലാരംബരായ മൂന്ന് പിഞ്ചു മക്കളും ഭാര്യയും വൃദ്ധ പിതാവും അടങ്ങുന്ന കുടുംബത്തിന്റെ നിത്യജീവിതത്തിനുള്ള വഴി കണ്ടെത്തി കൊടുക്കുന്നതിനു വേണ്ടി ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിക്ക് കീഴില്‍ കരുണ്യത്തിന്റെ കൈത്തിരി വെട്ടം അണയാത്ത ഉദാര മനസ്കരില്‍ നിന്നും രണ്ട് ലക്ഷത്തി പതിനയ്യായിരത്തോളം (215000) രൂപയാണ് സമഹരിച്ചത്. ഇതു ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നാട്ടിലെ വിശ്വാസയോഗ്യമായ ബിസ്‌നസ്സ് സംരംഭങ്ങളിലിറക്കി അതിന്റെ ഹലാലായ മാ‍സാന്ത ലാഭം കുടുംബത്തിന്റെ ദൈനംദിന ചിലവുകള്‍ക്ക് ഉപയോഗപെടുത്തുക എന്ന രീതിയണ് റിലീഫ് കമ്മിറ്റി അവലംബിച്ച് പോരുന്നത്.                                                             ശറഫിയ്യ മോങ്ങം ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ഉപദേശക സിമിതി ചെയര്‍മാന്‍ അല്ലിപ്ര അലവിഹാജി അദ്ധ്യക്ഷത വഹിച്ചു. ബി.നാണി ഉത്ഘാടനം ചൈതു.സി.കെ.ഹംസയുടെ ഖിറാ‍അത്തോടെ ആരംഭിച്ച യോഗത്തില്‍ സി.ടി.അലവി കുട്ടി സ്വാഗതവും ബി.ബഷീര്‍ ബാബു നന്ദിയും പറഞ്ഞു. നാട്ടിലെ പാവപെട്ടവരുടെ വിവാഹ വീടു നിര്‍മാണം എന്നീ ആവശ്യങ്ങളിന്‍ മേലുള്ള അപേക്ഷ പരിഗണിച്ച് ഈമാസം 20000 രൂപ അനുവധിക്കനും യോഗം തീരുമാനിചു. 

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

nannaerikunnu ellavitha ashamshagalum nerunnu MANIYAMPARA

Post a Comment