മുക്കന്‍ സൈതലവി ഹാജി മരണപ്പെട്ടു

        
                                മോങ്ങം: ചന്ദനമില്‍ റോഡില്‍ കാരപഞ്ചീരി മുക്കില്‍ താമസിക്കുന്ന മുക്കന്‍ സൈതലവി ഹാജി (68) മരണപ്പെട്ടു. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. മുന്‍‌കാലത്ത് കരിങ്കല്‍ തൊഴിലാളിയായിരുന്ന സൈതലവിഹാജി പിന്നീട് കുറച്ച് കാലം ഗള്‍ഫിലായിരുന്നു. പ്രവാസ ജീവിതത്തിനു ശേഷം നാട്ടില്‍ കരിങ്കല്‍ കോറി നടത്തിയിരുന്ന സൈതലവിഹാജി കുറച്ച് കാലമായി വിശ്രമജീവിതത്തിലായിരുന്നു.കദീശുമ്മയാണ് ഭാര്യ. അബ്ദുള്‍ അസീസ് (മദീന), സുലൈഖ, മമ്മുദുട്ടി, റസിയ എന്നിവര്‍ മക്കളാണ്. കബറടക്കം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മോങ്ങം ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment