ഒരു പെരുന്നാളിനു രണ്ട് രാജ്യങ്ങളില്‍ ഖുത്തുബ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍


          ദുബൈ: ഒരു പെരുന്നാളിനു വത്യസ്ത് രാജ്യങ്ങളിലെ രണ്ട് പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് നേതൃത്ത്വം നല്‍കി പ്രമുഖ സലഫി പണ്ഡിതനും വാഗ്മിയുമായ അബ്ദുസ്സലാം മോങ്ങം ചരിത്ര താളുകളില്‍ ഇടം നേടി. ദുബൈ അല്‍മനാര്‍ ഖുര്‍‌ആന്‍ സ്റ്റഡി സെന്റര്‍ ഡയരക്ടറും ദുബൈ മസ്ജിദ്‌ റാഷിദ്‌ ബിന്‍ ദല്‍മൂഖ്‌ ലെ ഖതീബുമായ അബ്ദുസ്സലാം മോങ്ങം ഈവര്‍ഷത്തെ ബലി പെരുന്നാളിന് നവമ്പര്‍ പതിനാറിനു ചൊവ്വാഴ്ച്ച ദുബൈ അല്‍മനാര്‍ സെന്ററിലെ ഈദ് ഗാഹില്‍ നടന്ന ആയിരങ്ങള്‍ പങ്കെടുത്ത പെരുന്നാള്‍ നിസ്കാരത്തിനു നേതൃത്ത്വം നല്‍കുകയും ഖുത്തുബ നിര്‍വ്വഹിക്കുകയും ചെയ്ത ശേഷം അന്നു വൈകുന്നേരം നാട്ടിലേക്ക് തിരിക്കുകയുയായിരുന്നു. പിറ്റേന്ന് ബുധനാഴ്ച്ച നാട്ടിലെ പെരുന്നാള്‍ ദിവസം പുലര്‍ച്ചെ വീട്ടിലെത്തിയ അദ്ധേഹം നാട്ടുകാരുടെയും കാരണവന്‍മാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി മോങ്ങം മസ്ജിദുല്‍ അമാനിലെയും പെരുന്നാള്‍ നിസ്കാരത്തിനും നേതൃത്ത്വം നല്‍കി. കരളലിയിക്കുന്ന പ്രാര്‍ത്ഥനയോടെ അബ്ദുസലാം മോങ്ങത്തിന്റെ പെരുന്നാള്‍ ഖുത്തുബ അവസാനിച്ചപ്പോള്‍ നിസ്കാരത്തില്‍ പങ്കെടുത്തവരുടെ കണ്ണീര്‍ തടങ്ങളില്‍ നനവു പടര്‍ന്നിരുന്നു.                                                                                                                              ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ പത്നി ശൈഖ ഹിന്ദിന്റെ സംരക്ഷണത്തിലുള്ള അല്‍മനാര്‍ ഖുര്‍‌ആന്‍ സ്റ്റഡി സെന്റര്‍ ഡയരക്ടറും ദുബൈയിലെ ഏക മലയാള ജുമുഅ ഖുത്തുബ നടത്തുന്ന മസ്ജിദ്‌ റാഷിദ്‌ ബിന്‍ ദല്‍മൂഖ്‌ലെ ഖതീബുമായ  അബ്ദുസ്സലാം മോങ്ങം മക്ക ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഉപരി പഠനം പൂര്‍ത്തിയാക്കിയത്.     

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment