ഹാജിമാര്‍ മിനയിലെത്തി


സൈതലവി കോഴിപറമ്പില്‍
                      മക്ക: മോങ്ങത്ത് നിന്നും ഹജ്ജിനു എത്തിയ തീഥാടകര്‍ മിനായില്‍ എത്തി. ഇന്നലെ രാത്രി എട്ട് മണിയോടെ തയ്യാറായി നില്‍ക്കാന്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്റെ നിര്‍ദേശം ഉണ്ടായിരുന്നുവെങ്കിലും പലര്‍ക്കും അര്‍ദ്ധരാത്രിക്കു ശേഷമാണ് മിനായിലേക്കു പോവാനുള്ള വാഹനം എത്തിയത്. പുലര്‍ച്ചെ നാല് മണിയോടെ മോങ്ങത്ത് നിന്നു വന്ന എല്ലാവരും മിനായില്‍ എത്തിചേര്‍ന്നു. തമ്പുകളുടെ നഗരമായ മിനാ താഴ്വര ഇനി ഭക്തി സാന്ദ്രമാകും. നാളെ പുലര്‍ച്ചയോടെ ഹാജിമാര്‍ അറഫാ സംഗമത്തിനായി മിനായില്‍ നിന്നു നീങ്ങി തുടങ്ങും. ആഭ്യന്തര ഹാജി മാര്‍ക്ക് മാത്രമായി ഈ വര്‍ഷത്തെ മെട്രോ ട്രെയിന്‍ സംവിധാനം പരിമിത പെടുത്തിയതിനാല്‍ നാട്ടില്‍ നിന്നു വന്നവര്‍ അതാത് മുതവ്വഫ് ഏര്‍പെടുത്തുന്ന ബസ്സുകളിലായിരിക്കും അറഫയിലേക്ക് യാത്ര തിരിക്കേണ്ടത്. മോങ്ങത്ത് നിന്നു വന്ന ഹാജിമാരുടെ ആരോഗ്യനില ത്രിപ്തികരമാണ്.                                                                                 നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ക്ക് പുറമെ എ.കെ.അലവി പാറക്കാട് 0595137127, കാരപഞ്ചീരി ആലിഹാജിയുടെ ഭാര്യ ഫത്തിമ കുട്ടി 0553307454 എന്നിവരും ചില സ്വകാര്യ ഗ്രൂപ്പുകളുടെ അമീറുമാരായി സി.കെ.യു മൗലവി എം.സി.മുഹമ്മദ് ഫൈസി എന്നിവരുടെയും എത്തിചേര്‍ന്നിട്ടുണ്ട്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment