തിരഞ്ഞെടുപ്പ് പരാജയം ലീഗില്‍ തലകള്‍ ഉരുളും

രാഷ്ട്രീയ ലേഖകന്‍
         മോങ്ങം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പരാജയവുമായി ബന്ധപെട്ട് മുസ്ലിം ലീഗ് നടപടിക്കൊരുങ്ങുന്നു.മൊറയൂര്‍ പഞ്ചായത്തില്‍ മോങ്ങം ഉള്‍ക്കൊള്ളുന്ന അഞ്ചാം വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കോടിത്തൊടിക ഷഫീഖിന്റെ പരാജയ കാരണത്തിനു പിന്നില്‍ പാര്‍ട്ടിക്കകത്ത് നടന്ന കാലുവാരലാണ് എന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി ചുമതലപെടുത്തിയ കമ്മീഷന്‍ ഒരു യൂത്ത് ലീഗ് നേതാവിനും പാര്‍ട്ടിയിലെ ഏതാനും മുതിര്‍ന്ന നേതാക്കന്‍‌മാര്‍ക്കും എതിരെ അച്ചടക്ക നടപടിക്കു ശുപാര്‍ശ ചെയതതായി അറിയുന്നു.                                                                                                                    അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ മൂത്തേടത്ത് സലീം മാസ്റ്റര്‍ സി.കെ.മുഹമ്മദലി മാസ്റ്റര്‍ എന്നിവര്‍ വാര്‍ഡിലെ പാര്‍ട്ടിയുടെ വോട്ടുകള്‍ മാറിമറിഞ്ഞ എന്നു സംശയിക്കുന്ന വീടുകളില്‍ നേരിട്ടെത്തി തെളിവെടുത്ത് വ്യക്തമായ കാര്യ കാരണ സഹിതമാണ് നടപടിക്കു ശുപാര്‍ശ ചെയ്തത്. അച്ചടക്ക നടപയുടെ ആദ്യ പടി എന്ന നിലക്ക് ആരോപണ വിധേയരായവര്‍ക്ക് വരും ദിവസങ്ങളില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയേക്കുമെന്ന് മുസ്ലിം ലീഗ് കേന്ദ്രങ്ങളുമയി ബന്ധപെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.                                                                                                                  നിലവില്‍ പഞ്ചായത്തു മുസ്ലിം ലീഗ് കമ്മിറ്റിയുടെ പരിഗണയിലുള്ള വിശയത്തിന്‍ മേല്‍നടപടികള്‍ നിര്‍ത്തിവെപ്പിക്കാന്‍ ആരോപണ വിധേയരും  ത്വരിതപെടുത്താന്‍ എതിര്‍ വിഭാഗവും ശക്തമായ ചര്‍ടു വലികള്‍ നടത്തുന്നുണ്ട്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം മുസ്ലിം ലീഗ് നടപടി എടുക്കുകയാണങ്കില്‍ പല മുതിര്‍ന്ന നേതാക്കന്മാരുടെയും തല ഉരുളുമെന്ന് ഏകദേശം ഉറപ്പായി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment