എന്‍ഡോസള്‍ഫാന്‍ എം.എസ്.എഫ് ധനശേഖരണം നടത്തി

ഉസ്‌മാന്‍ മൂച്ചികുണ്ടില്‍
മോങ്ങം:എന്‍ഡോസള്‍ഫാന്‍ കീടനാശിനി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങിയത് ഒരു നവ്യാനുഭവമായി. മോങ്ങം യൂണിറ്റ് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദുരിതബാധിതരെ സഹാ‍യിക്കാന്‍ ധനശേഖരണം നടത്തിയത്. പിരിച്ചെടുത്ത തുക ജില്ലാ എം.എസ്.എഫ് കമ്മിറ്റി മുഖേനെ ദുരിതബാധിതര്‍ക്കെത്തിക്കുമെന്നു മോങ്ങം യൂണിറ്റ് എം.എസ്.എഫ് ഭാരവാഹികള്‍ അറിയിച്ചു.റഫീഖലി,അമല്‍ അഫീസ്,നജുമുദ്ധീന്‍ തുടങ്ങിയവര്‍ ധനശേഖരണത്തിനു നേതൃത്വം നല്‍കി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment