ജിദ്ദാ പ്രളയം ‌‌- നടുങ്ങുന്ന ഓര്‍മകളുമായി അഷ്‌റഫ്

ബി.ബഷീര്‍ ബാബു
   ജിദ്ദ: ഗുവൈസ പ്രളയ ദുരന്തത്തിനു ഒരു വര്‍ഷം തികയുമ്പോള്‍ താനും കുടുംബവും തന്റെ സമ്പാദ്യവും ആ ദുരന്തത്തിലകപെടാതെ രക്ഷപെട്ടതില്‍ ദൈവത്തെ സ്തുതിക്കുകയാണ് മോങ്ങം പനപ്പടിക്കല്‍ ഉണ്ണിമോയിന്‍ വൈദ്യര്‍ മകന്‍ അഷ്‌റഫ്.                                              നൂറുകണക്കിനു ജീവന്‍ അപഹരിച്ച് ബില്ല്യണ്‍ കണക്കിനു റിയാലിന്റെ നാശനഷ്ടങ്ങല്‍ വരുത്തിവെച്ച ജിദ്ദ പ്രളയം ഏറ്റവും ഭീകരതണ്ഡവമാടിയ ഉത്ഭവ സ്ഥാനമായ ‘ഹാറാ റഷീദില്‍ ’ ഹോട്ടല്‍ നടത്തുകയായിരുന്ന അഷ്‌റഫ് ദുരന്തത്തിന്റെ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ആ സ്ഥാപനം ഒരു അഫ്ഗാനി പൗരനു വില്‍‌പന നടത്തിയത്. ‘ഹാറാ റഷീദില്‍ ’ നിന്നു കച്ചവടം മാറിയെങ്കിലും റൂം വാടക വളരെ കുറവായതിനാല്‍ അഷ്‌റഫും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം പ്രളയത്തിന്റെ ഏതാനും ദിവസം മുന്‍പ് വരെ താമസിച്ചിരുന്നതു ഇവിടെ തന്നെയായിരുന്നു.ദുരന്ത വിവരമറിഞ്ഞ് അവിടെ എത്തിയപ്പോള്‍ കണ്ട നടുങ്ങുന്ന കാഴ്ചകള്‍ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുകയാണ് അഷ്‌റ്ഫിന്. ദുരന്തതിന്റെ ഏറ്റവും ഭീകര മുഖം കണ്ട ‘ഹാറാ റഷീദില്‍ ’താന്‍ വിറ്റ ഹോട്ടലും അതിനു സമീപമുള്ള ലക്ഷങ്ങളുടെ വില്‍‌പ്പന ചരക്കുകളുന്ണ്ടായിരുന്ന സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള ഒട്ടനവധി സ്ഥാപനങ്ങള്‍ നിമിഷ നേരം കൊണ്ട് മലവെള്ളപാച്ചിലില്‍ തുടച്ച് നീക്കിയപ്പോള്‍ അതിനകത്ത് ചുമരില്‍ തൂങ്ങിയ ഇലക്ട്രിക് വയറിന്റെ ഒന്നോ രണ്ടോ കഷ്ണങ്ങള്‍ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.അഷ്‌റഫും കുടുംബവും താമസിച്ചിരുന്ന റൂമുകള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങുകയും രണ്ട് മീറ്റര്‍ പൊക്കത്തില്‍ മണ്ണും ചെളിയും വന്നടിയുകയും ചെയ്‌തിരുന്നു.                                                                                                
           അവിടെ ഉണ്ടാവേണ്ടിയിരുന്ന താനും കുടുംബവും അല്‍പ്പ ദിവസങ്ങള്‍ മുന്‍പ് അവിടം വിട്ട് പോവാന്‍ തോന്നിപ്പിച്ച് പടച്ചവന്‍ ഞങ്ങളെ ആ അപകടത്തില്‍ നിന്നു രക്ഷപെടുത്തുകയായിരുന്നു, ഇന്നും ആ ഞെട്ടലില്‍ നിന്നു മോചിതനാകാതെ അഷ്‌റഫ് പറഞ്ഞു. പ്രളയത്തില്‍ നിന്നു താന്‍ രക്ഷപെട്ടുവെങ്കിലും തന്റെ ഹോട്ടലില്‍ സ്ഥിരമായി ഭക്ഷണം കഴിക്കാന്‍ വന്നിരുന്ന സുഹൃത്ത് കോഴിക്കോട് പുതിയങ്ങാടി ചാലില്‍ സ്വദേശി ഷാനവാസ് ആ വെള്ളപ്പൊക്കത്തില്‍ മരണപ്പെട്ടത് ഇന്നും മനസ്സിലൊരു നൊമ്പ‌രമായി അവശേഷിക്കുന്നു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment