കേരളോത്സവം തുടങ്ങി


സമദ് & റഷീദ് ( സ്പോര്‍ട്സ് ലേഖകര്‍ )
മൊറയൂര്‍ : പഞ്ചായത്തു കേരളോത്സവത്തിനു മുറയൂര്‍ വി.എച്ച്.എം ഹെയര്‍ സെകന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. ഇന്ന് നടന്ന ഫുട്ബോള്‍ മത്സരങ്ങളില്‍ എഫ്.സി നരവത്ത് ഏകപക്ഷീയമായ ഒരു ഗോളിനു ഉം‌റ സെവന്‍സ് കുടുംബിക്കലിനെ പരാജയപ്പുടുത്തി.                                                 അത്‌ലറ്റിക്ക് മത്സരങ്ങള്‍ നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും.ഔദ്യോഗിക ഉത്ഘാടനം പത്ത് മണിക്ക് മുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബങ്കാളത്ത് സക്കീന നിര്‍വഹിക്കും. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പെടെ പൗര പ്രമുഖര്‍ പങ്കെടുക്കുമെന്ന് പ്രോഗ്രാം സംഘാടകരായ മൊറയൂര്‍ കോസ്‌മോസ് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment