കെ.എന്‍ .എം സര്‍ഗ സംഗമം

കെ.എം.ഫൈസല്‍
വിജയികള്‍ക്ക് ടി.കെ.അബ്ദുറഹ്‌മാന്‍ സാഹിബ് സമ്മാനം നല്‍കുന്നു
മോങ്ങം:“അറിവ് സമാധാനത്തിന്” എന്ന സന്ദേശവുമായി 2011 ജനുവരി 7.8.9 തിയതികളില്‍ കോട്ടക്കലില്‍ വെച്ച് നടത്തുന്ന മുജാഹിദ് സ്റ്റുഡന്‍സ് മൂവ്മെന്റ് സംസ്ഥാന  സമ്മേളനത്തോട് അനുബന്ധിച്ച് ‌ കെഎന്‍‌‌എം മഞ്ചേരി മോങ്ങം പുല്‍‌പറ്റ മണ്ഡലങ്ങളിലെ മദ്രസാ വിദ്യാര്‍ഥി-വിദ്യാര്‍ഥിനുകള്‍ക്കായുള്ള സര്‍ഗമേള ഡിസമ്പര്‍ അഞ്ചിനു ഞാറാഴ്‌ച്ച മോങ്ങം എ.എം.യു.പി സ്‌കുളില്‍ വെച്ച് നടന്നു. മൂന്ന് മണ്ഡലങ്ങളിലുമായി പതിനാല് മദ്രസകളില്‍ നിന്നും 235 പ്രതിഭകള്‍ മാറ്റുരച്ച വിവിധ മത്സരങ്ങള്‍ ആറ് വേദികളിലായി നടത്തിയ സര്‍ഗമേള മോങ്ങം മസ്ജിദുല്‍ അമാന്‍ ഖത്തീബ് പി.പി.മുഹമ്മദ് കുട്ടി മദനി ഉത്ഘാടനം ചെയ്‌തു.
            കിഡ്സ് വിഭാഗത്തില്‍ മോങ്ങം അന്‍‌വാറുല്‍ ഇസ്ലാം മദ്രസയും ചില്‍ഡ്രന്‍സ് സബ് ജൂനിയര്‍ വിഭാഗത്തില്‍ പട്ടര്‍ കുളം മുജാഹിദീന്‍ മദ്രസയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധ വിഭാഗങ്ങളിലായി ഏറ്റവും കൂടുതല്‍ പോയിന്റ് നേടി പട്ടര്‍ കുളം മുജാഹിദീന്‍ മദ്രസ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി. മേളയില്‍ വിജയികളായവക്ക് റിട്ടേര്‍ഡ് എ.ഡി.എം ടി.കെ.അബ്ദുറഹ്‌മാന്‍ സാഹിബ് സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.
             മേളയുടെ ജില്ലാതല മത്സരങ്ങള്‍ ഈ മാസം 18.19 തിയതികളില്‍ ത്രക്കലങ്ങോട് വെച്ചും സംസ്ഥാന തല മത്സരം 26.27 തിയതികളില്‍ പെരിന്തല്‍ മണ്ണയില്‍ വെച്ചും നടത്തപെടുന്നതാണ്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment