ഉമ്മുല്‍ ഖുറാ ജുമാ മസ്ജിദ് ഭാരവാഹികള്‍

ഫൈസല്‍ പാറമ്മല്‍
      മോങ്ങം:ഉമ്മുല്‍ഖുറാ ജുമാമസ്ജിദില്‍ മഹല്ല് ഖാളി സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പള്ളി ജനറല്‍ ബോഡി യോഗത്തില്‍ മഹല്ലിലെ പുതിയ ഭാര വാഹികളെ തിരഞ്ഞെടുത്തു. മുദരിസ് ഇബ്രാഹിം സഖാഫി കോട്ടൂര്‍ യോഗം ഉത്ഘാടനം ചൈതു.
            പുതിയ ഭാരവാഹികളായി പി എം കെ ഫൈസി പ്രസിഡന്റ്, സി കെ യു മൌലവി, എം സി മുഹമ്മദ് ഫൈസി, സി കെ സൈനുദ്ദീന്‍ ഫൈസി വൈസ് പ്രസിഡന്റ്. ബി കുഞ്ഞഹമ്മദ് കുട്ടി ഹാജി സെക്രട്ടറി, മുഹമ്മദ് കുട്ടി മാസ്റ്റര്‍ വര്‍കിംഗ് സെക്രട്ടറി, സി.എം അലി മാസ്റ്റര്‍ , സി കെ മൊയ്തീന്‍ കുട്ടി സഖാഫി,എന്‍ പി കുഞ്ഞിമുഹമ്മദ് മൌലവി ജോയിന്റ് സെക്രട്ടറി, സ്റ്റാര്‍ കുഞ്ഞി മൊയ്തീന്‍ ഹാജി ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു. 
         മഹല്ല് പ്രവര്‍ത്തനം സജീവമാക്കുവാനും നടന്ന് കൊണ്ടിരിക്കുന്ന പള്ളി ദര്‍സ് കൂടുതല്‍ വിപുലമാക്കുവാനും യോഗം തീരുമാനിച്ചു. സി.കെ.സെനുദ്ധീന്‍ മുസ്ലിയാര്‍ സ്വാഗതവും. ബി കുഞ്ഞഹമ്മദ് കുട്ടി ഹാജി നന്ദിയും പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment