എസ്.എസ്.എഫ് പ്രധിനിതി സമ്മേളനം


സി.കെ.യു.മൗലവി ഉത്ഘാടനം ചെയ്യുന്നു
        മോങ്ങം: ഒറ്റപെടുന്നവനെ ചെന്നായ പിടിക്കും ധര്‍മ പക്ഷത്ത് സഘം ചേരുക എന്ന പ്രമേയവുമായി സംസ്ഥാനത്തുടനീളം കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ നടത്തുന്ന കാമ്പയിന്റെ ഭാഗമായി മോങ്ങം സെക്‍ടര്‍ പ്രധിനിതി സമ്മേളനവും കമ്മിറ്റി പുന:സഘടനയും നടത്തി. ജില്ലാ എസ്.വൈ.എസ് പ്രവര്‍ത്തക സിമതി അംഗം സി.കെ.യു മൗലവി മോങ്ങം ഉത്ഘാടനം ചെ‌യ്‌തു. എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി സകീര്‍ അരിമ്പ്ര ഡിവിഷന്‍ സെക്രട്ടറി സി.കെ.എം.ഫാറൂഖ് എന്നിവര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കി. വിപ്ലവം വായടിത്തമല്ല തിരിച്ചറിവുള്ള ഒരു സമൂഹത്തിന്റെ കാലത്തോടുള്ള സംവേദനമാണ്. അരുതായ്‌മയുടെ ചെന്നായ്‌ക്കള്‍ നഗ്‌ന നൃത്തം ചവിട്ടുന്ന പുതു കാലത്തു പ്രവാചകരുടെ പിന്‍മുറക്കാരായി നാം ആണുള്ളത്. ദൗത്യ നിര്‍ഹന ഭൂമിയില്‍ ധാര്‍മിക പോരാട്ടങ്ങള്‍ക്കു പുതിയ നേതൃത്വത്തോടൊപ്പം മനസ്സുറച്ച് ചെങ്കോലെടുക്കാം സകീര്‍ അരിമ്പ്ര  ആഹ്വാനം ചെയ്‌തു. വൈകുന്നേരം തൂവെള്ള പ്രഭ ചൊരിഞ്ഞ നിരവധി പ്രവര്‍ത്തകര്‍ അണിനിരന്ന റാലി മോങ്ങത്തിനു നവ്യാനുഭമായി.    മുഹറം പത്തിന്റെ നോമ്പ് തുറയോടെ പ്രധിനിതി സമ്മേളനം സമാപിച്ചു. (കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഫോട്ടോഗ്യാലറി സന്ദര്‍ശിക്കുക)

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment