മോങ്ങം താഴേ മോങ്ങം റോഡിനു കുറ്റിയടിച്ചു

ഉസ്‌മാന്‍ മൂച്ചി കുണ്ടില്‍
താഴേ മോങ്ങം റോഡീനു സി.കെ.മുഹമ്മദ് കുറ്റിയടിക്കുന്നു
മോങ്ങം: മോങ്ങം താഴേ മോങ്ങം ഷോര്‍ട്ട് റോഡ് എന്ന നാട്ടുകാരുടെ ചിരകാലാഭിലാഷം പൂവണിയുന്നു. മോങ്ങം അങ്ങാടിയില്‍ നിന്നു പള്ളികുളം ഇടവഴിയിലൂടെ താഴേ മോങ്ങത്തേക്ക് ചെന്നത്തുന്ന പുതിയ റോഡിനു കുറ്റിയടിക്കല്‍ കര്‍മ്മം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സി.കെ.മുഹമ്മദ് നിര്‍വ്വഹിച്ചു.
       എട്ട് മീറ്റര്‍ വീതിയില്‍ രൂപകല്‍പ്പന ചെയ്‌ത റോഡില്‍ ആറ് മീറ്റര്‍ റോഡും രണ്ട് മീറ്റര്‍ വെള്ളം ഒഴുകി പോവാനുള്ള ഓടയുമാണ്. നിലവില്‍ മോങ്ങത്തെ മഴവെള്ളം ഒഴുകി പോകുന്ന പ്രധാന തോടിനു സമീപത്ത് കൂടിയാണ് പുതിയ റോഡ് എന്നതിനാല്‍ വെള്ളം ഒഴുകി പോകാന്‍ വീതിയുള്ള ഓട ആവശ്യമാണ്. പുരാതന കാലം മുതലെ മോങ്ങത്തേക്ക് താഴേ മോങ്ങം,ചെറുപുത്തൂര്‍ ,തൃപനച്ചി,പാറക്കാട്,പാലക്കാട് എന്നിവിടങ്ങളില്‍ നിന്നൊക്കെ ആ‍ളുകള്‍ കാല്‍നട പാതയായി ഉപയോഗിച്ചിരുന്ന ഈ വഴിയിലൂടെ ഒരു റോഡ് യാഥാര്‍ത്യമാവുന്നതോടെ മോങ്ങത്തുനിനു താഴേ മോങ്ങത്തേക്കുള്ള ദൂരം പകുതിയായി കുറയും. മോങ്ങത്തിനും തഴേ മോങ്ങത്തിനും ഇടയിലുള്ള അന്‍പതോളം വീട്ടുകാര്‍ക്ക് ഈ റോഡ് യാത്രാ ക്ലേശം കുറക്കാന്‍ ഉപകാരപെടും.
          കുറ്റിയടിക്കല്‍ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബി.കുഞ്ഞുട്ടി. സി.കെ.മുഹമ്മദ് ബാപ്പു (മോങ്ങം മഹല്ല് സെക്രട്ടറി), ഷഫീഖ് കോടിതൊടിക (മുസ്ലിം ലീഗ്), ബി.അബ്ദുള്ള (സി.പി.ഐ.എം), പി.പി.മൊയ്‌ദീന്‍ ഹാജി (ജനതാ ദള്‍ ), എം.സി.അഷ്റഫ് (ജോയിന്റ് സെക്രട്ടറി ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി), ബി.മുഹമ്മദുണ്ണി മാസ്റ്റര്‍ ,സി.കെ.അവറാന്‍‌ക്ക, പൂന്തല മമ്മദ് തുടങ്ങി മോങ്ങത്തെയും താഴേ മോങ്ങത്തെയും വിവിധ മേഖലയിലുള്ളവരും സാധാരണക്കാരുമായ നിരവധി പേര്‍ പങ്കെടുത്തു.    

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment