ചീഫ് എഡിറ്ററുടെ മറുപടി

ചീഫ് എഡിറ്റര്‍
ഇന്നു പ്രതികരണം പേജില്‍ പേര് വെളിപ്പെടുത്താത്ത ഒരു സ്ഥിരം വായനക്കാരന്റെ ഒരു കുറിപ്പാണ് ഈ മറുപടിക്കാധാരം. ചില വാര്‍ത്തകള്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്നുണ്ട് എന്ന് പരോക്ഷമായ ഉദാഹരണസഹിതം അദ്ധേഹം ചൂണ്ടികാണിക്കപെട്ടു. ആമുഖമായി തന്നെ പറയട്ടെ ചോദ്യങ്ങളില്‍ ചില വാസ്‌തവങ്ങളുണ്ട്.കഴിഞ്ഞ ദിവസം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായി ബന്ധപ്പെട്ട വിശയവും അനുബന്ധമായ ഉണ്ടായ സംഭവങ്ങളുമാണ് തങ്കളുടെ ചോദ്യത്തിനാധാരമെന്ന് മനസ്സിലാക്കുന്നു. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ പ്രതേകിച്ചും പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട വിശയങ്ങള്‍ ആകുമ്പോള്‍ അല്‍പ്പം മൃദുത്വം പാലിക്കുക എന്നത് പത്ര ധര്‍മത്തിന്റെ ഭാഗമാണ്.സാധാരണ പത്ര-ചാനലുകളെ പോലെ “എന്റെ മോങ്ങം ന്യൂസ് ബോക്സ്” നെ കാണരുത്. വാര്‍ത്തയില്‍ ഉള്‍പെടുന്നവരും വാര്‍ത്തകള്‍ നിങ്ങളിലെത്തിക്കാന്‍ പ്രവര്‍ത്തിക്കുന്നവരും എല്ലാം മോങ്ങമെന്ന “ഒറ്റ വീട്ടിലെ” താമസക്കാരാണ്. അതിനാല്‍ തന്നെ വ്യക്തികളുടെ സ്വകാര്യ ജീവിതം ചുഴുഞ്ഞുള്ള എക്സ്‌ക്ലൂസീവുകള്‍ക്ക് ഞങ്ങള്‍ക്ക് താല്‍‌പര്യമില്ല. സഹകരണം പ്രതിക്ഷിക്കുന്നു. പ്രതികരണത്തിനു നന്ദി

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment