പഞ്ചായത്ത് വികസന സിമതി യോഗത്തില്‍ കയ്യാങ്കളി

സ്വന്തം ലേഖകന്‍
മോങ്ങം: മൊറയൂര്‍ പഞ്ചായത്ത് വികസന സിമതി ആദ്യ യോഗം കയ്യാങ്കളിയില്‍ കലാശിച്ചു.ഇന്ന് മൊറയൂര്‍ പഞ്ചായത്ത് ഓഫീസില്‍ വിളിച്ച് ചേര്‍ത്ത യോഗമാണ് ഭരണ പ്രതിപക്ഷ കക്ഷികള്‍ തമ്മിലുള്ള വഗ്വാദം മൂത്ത് സംഘര്‍ഷത്തില്‍ കലാശിച്ചത്. പഞ്ചായത്തിലെ 2011-2012 വര്‍ഷത്തേക്കുള്ള വിവിധ വികസനകാര്യ വര്‍ക്കിങ്ങ് ഗ്രൂപ്പുകള്‍ രൂപീകരിച്ചപ്പോള്‍ മുന്‍ വര്‍ഷത്തെ ഭാരവാഹികളുടെ ലിസ്റ്റ് തന്നെ  തന്നെ കാര്യമായ മാറ്റം ഇല്ലാതെ ഈ വര്‍ഷവും അവതരിപ്പിച്ചപ്പോള്‍ യോഗത്തിനു പോലും വരാത്ത ആളുകളെ ലിസ്റ്റില്‍ ഉള്‍പെടുത്തിയതിനെ ചോദ്യം ചെയ്‌ത മൊങ്ങത്ത് നിന്നുള്ള പഞ്ചായത്ത് അംഗം കുഞ്ഞുട്ടിക്ക് പ്രസംഗിക്കാന്‍ മൈക്ക് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.  എല്ലാ വിഭാഗം ആളുകളെയും പങ്കെടുപ്പിച്ച് വിളിച്ച് ചേര്‍ക്കേണ്ട വികസന സിമതി യോഗത്തിലേക്ക് പ്രതിപക്ഷ കക്ഷികളെ ക്ഷണിച്ചില്ലായിരുന്നു വെന്നും കേട്ടറിഞ്ഞു ഞങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു വെന്നും ഇടതുപക്ഷ പ്രതിനിധികള്‍ ആരോപിച്ചു. മരിച്ച് പോയവരും ലിസ്റ്റില്‍ ഉണ്ട് എന്ന കുഞ്ഞുട്ടിയുടെ ആരോപണമാണ് പ്രശ്നങ്ങള്‍ക്ക് ഹേതുവെന്നും മുസ്ലിം ലീഗ് പ്രതിനിധികളും ആരോപിച്ചു. എല്ലാ വാര്‍ഡുകളില്‍ നിന്നും വിവിധ മേഖലകളിലുള്ളവരെ ഈ കമ്മിറ്റിയില്‍ ഉള്‍പെടുത്തിയിട്ടുണ്ടന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പഞ്ചായത്തു മെമ്പര്‍ സി.കെ.മുഹമ്മദ് പ്രതികരിച്ചു.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment