മോങ്ങത്തെ അവസാന സംഘം ഹാജിമാരും മടങ്ങി

ഷാജഹാന്‍ .കെ
മക്ക:ഈ വര്‍ഷത്തെ ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി മോങ്ങത്തെ അവസാനത്തെ സംഘം ഹാജിമാരും ഇന്നു മടങ്ങുന്നു.പുലര്‍ച്ചെ രണ്ട് മണിക്കുള്ള വിമാനത്തില്‍ ജിദ്ദാ കിംഗ് അബ്ദുള്‍ അസീസ് ഇന്റെര്‍നാഷനല്‍ എയര്‍ പോര്‍ട്ടില്‍ നിന്നാണ് ഇവര്‍ മടങ്ങുന്നത്.സ്വകാര്യ ഹജ്ജ് ഗ്രൂപ്പില്‍ നിന്നു വന്നവര്‍ നേരത്തെ തന്നേ മടങ്ങിയിട്ടുണ്ട്.ഹജ്ജ് കമ്മിറ്റി വഴി വന്നവരും ഏതാണ്ട് എല്ലാവരും മടങ്ങിക്കഴിഞ്ഞു. പി പി ഉമര്‍ ഹാജി,ഭാര്യ പിപി ആയിഷാബി,മൊയ്തീന്‍ ഹാജി,ഭാര്യ അദ്ധേഹത്തിന്റെ സഹോദരി,ചുണ്ടക്കാടന്‍ കുഞ്ഞാന്‍ ഹാജി,ഭാര്യ,സിറ്റി റഹൂഫ് ഹാജി, ഉമ്മ,മണ്ണാത്തികല്ലില്‍ മൂസക്കുട്ടി ഹാജി എന്നിവരാണ് ഇന്നത്തെ അവസാന സംഘത്തില്‍ മടങ്ങിയത്.വെള്ളിയാഴ്‌ച്ച ഉച്ചക്ക് രണ്ട് മണിക്ക് പുറപ്പെട്ട അവരെ യാത്രയാക്കാന്‍ മുഹമ്മദ് കുട്ടി,അല്ലിപ്ര മുഹമ്മദാലി,ദര്‍ശന ക്ലബ്ബ് ഗള്‍ഫ് കോ- ഓഡിനേഷന്‍ കമ്മറ്റി ഭാരവാഹികളായ ശിഹാബ് സി,സലീല്‍ മണ്ണാത്തിക്കല്ലില്‍ ,ഷാജഹാന്‍ കെ എന്നിവര്‍ മക്കയിലെത്തിയിരുന്നു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment