എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റര്‍ സമ്മേളനം

ഉസ്‌മാന്‍ മൂച്ചികുണ്ടില്‍

       മോങ്ങം: സമൂഹത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന മദ്യം മയക്കുമരുന്നു മറ്റു ലഹരി വസ്‌തുക്കള്‍ എന്നിവക്കെതിരെ നാം സ്വയം ബോധവാന്‍‌മാരാവണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.“കൂട്ട് കൂടാം ധാര്‍മികതയുടെ കരുത്തിനോടൊപ്പം”എന്ന പ്രമേയവുമായി മോങ്ങത്ത് നടന്ന എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റര്‍ സമ്മേളനം ഉത്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു ഹമീദലി ശിഹാബ് തങ്ങള്‍ .
ഹമീദലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്യുന്നു 
         ആത്മീയത മരിക്കുന്നുവോ എന്ന വിശയത്തില്‍ ശറഫുദ്ധീന്‍ ലത്തീഫി ക്ലാസെടുത്തു.ലത്തീഫ് ഫൈസി അദ്ധ്യക്ഷത വഹിച്ചു.മൊറയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി.കെ.മുഹമ്മദ് ആശംസാപ്രസംഗം നടത്തി. മുനീര്‍ ദാരിമി സ്വാഗതവും ഫാറൂഖ് ഹുദവി ഒളമതില്‍ നന്ദിയും പറഞ്ഞു.
         രാവിലെ നടന്ന പ്രധിനിതി സമ്മേളനം അബ്ദുള്‍ അസീസ് ദാരിമി ഉത്ഘാടനം ചെയ്‌തു. ഓരോ മഹല്ലിലും ധാര്‍മികതയില്‍ ഊന്നിയ ഒരു വിദ്യാര്‍ഥി സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ പ്രവര്‍ത്തകര്‍ സന്നദ്ധരാകണമെന്ന് ഉത്ഘാടന പ്രസംഗത്തില്‍ അദ്ധേഹം പറഞ്ഞു.
        എന്ത് കൊണ്ട് എസ്.കെ.എസ്.എസ്.എഫ് എന്ന വിശയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രടറി സത്താര്‍ പന്തല്ലൂര്‍ ക്ലാസെടുത്തു. മുനീര്‍ ദാരിമി അദ്ധ്യക്ഷത വഹിച്ചു. മഹല്ല് സെക്രടറി സി.കെ.ബാപ്പു, എസ്.കെ.എസ്.എസ്.എഫ് മേഖലാ സെക്രടറി യാസര്‍ മോങ്ങം, ശാഖാ മുസ്ലിം ലീഗ് പ്രസിഡന്‍ പി.കെ.കുഞ്ഞിമുഹമ്മദ്, കെ.ടി.മുഹമ്മദ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.അബൂബക്കര്‍ സിദ്ധീഖ്.സി.ടി. സ്വാഗതവും സിറാബീല്‍ പാറക്കാട് നന്ദിയും പറഞ്ഞു.
        സംഘടനാതല ചര്‍ച്ചയില്‍ ഷംസുദ്ധീന്‍ മാസ്റ്റര്‍ ഒഴുകൂര്‍ , ജലീല്‍ ഫൈസി അരിമ്പ്ര, അലവികുട്ടി ഫൈസി പുല്ലാര, സ്വാദിഖ് ഫൈസി, അബൂബക്കര്‍ മുസ്ലിയാര്‍ സൗത്ത് പാലക്കാട് എന്നിവര്‍ നേതൃത്വം നല്‍കി  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment