സി.കെ.ഉമ്മര്‍ കുട്ടി മാസ്റ്റര്‍ നിര്യാതനായി


        മോങ്ങം: ഹില്‍ടോപ്പില്‍ താമസിക്കും റിട്ടേര്‍ഡ് അദ്ധ്യാപകന്‍ സി.കെ.ഉമ്മര്‍ മാസ്റ്റര്‍ (ഉമറുട്ടി മാഷ്) (90)  മരണപെട്ടു. വാര്‍ദ്ധക്യസഹജമായ കാരണങ്ങളാല്‍ വിശ്രമത്തിലായിരുന്നു. വൈകുന്നേരം മൂന്ന് മണിക്ക് വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കുഴിക്കാട്ട് ഖദീജയാണ്  ഭാര്യ. മുഹമ്മദലി, അബ്ദുസ്സലാം (ഖത്തര്‍ ), ഫാത്തിമ (പാലക്കുളം), സുബൈദ (പട്ടര്‍കുളം) ജമീല (പാലക്കുളം) ഹഫ്‌സത്ത് (ഹില്‍ടോപ്പ്)  എന്നിവര്‍ മക്കളാണ്.
     1992 ല്‍ മോങ്ങത്ത് നടന്ന രാഷ്ട്രീയ സംഘട്ടനത്തിനിടെ വെടിയേറ്റ് മരിച്ച സുലൈമാന്‍ ഇദ്ധേഹത്തിന്റെ മകനായിരുന്നു. കബറടക്കം നാളെ രാവിലെ 9 മണിക്ക് മോങ്ങം ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ വെച്ച് നടത്തെപെടും.      

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment