ആസിഫ് സൈബക്ക് സ്പെഷല്‍ ടൂര്‍ണമെന്റ് റിപ്പോര്‍ട്ടര്‍

മോങ്ങം ബ്യൂറോ
      മൊറയൂര്‍ :കൊണ്ടോട്ടി ബ്യൂട്ടി മാര്‍ക്ക് ഗോള്‍ഡ് വിന്നേഴ്സ് ഗോള്‍ഡ് കപ്പിനും ജന്‍സ് ഇന്ത്യ കൊണ്ടോട്ടി റണ്ണേഴ്സ് കപ്പിനും വേണ്ടി മൊറയൂര്‍ റോയല്‍ റയിന്‍ബോ സഘടിപ്പിക്കുന്ന അഞ്ചാമത് അഖിലേന്ത്യാ സെവന്‍സ് ഫുഡ് ബോള്‍ ടൂര്‍ണമെന്റിന്റെ മത്സരങ്ങള്‍ “എന്റെ മോങ്ങം ന്യൂസ് ബോക്സ്” നു വേണ്ടി ഫോട്ടോ സഹിതം വിശദമായി റിപ്പോര്‍ട്ട് നല്‍കുന്നതിനായി സ്പെഷല്‍ ടൂര്‍ണമെന്റ് റിപ്പോര്‍ട്ടറായി  സൈബക്ക് പറാഞ്ചീരി ചാര്‍ജെടുത്തു. വിദേശ രാജ്യങ്ങളിലുള്ള വായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്തന മാനിച്ച് കഴിയുന്നത്ര പെട്ടെന്ന് അതാത് ദിവസങ്ങളിലെ മത്സര ഫലങ്ങള്‍ ഫുഡ്‌ബോള്‍ പ്രേമികളില്‍ എത്തിക്കുന്നതിന്ന് വേണ്ടിയാണ് വെള്ളുവമ്പ്രം സ്വദേശിയും ഫുഡ്ബോള്‍ പ്രേമിയും കളിക്കാരനുമായ ആസിഫ് സൈബക്ക് പറാഞ്ചീരിയെ സ്പെഷല്‍ ടൂര്‍ണമെന്റ് റിപ്പോര്‍ട്ടറായി ചുമതലപ്പെടുത്തിയത്. 
          പ്രവാസികളടക്കമുള്ള പ്രാദേശിക ഫുഡ് ബോള്‍ പ്രേമികള്‍ ആവേശത്തോടെ ഉറ്റു നോക്കുന്ന റോയല്‍ റയിന്‍ബോ ക്ലബ്ബ് ഫുഡ്‌ബോള്‍ മത്സര ഫലങ്ങള്‍ അതാത് ദിവസങ്ങളില്‍ ഫോട്ടോ സഹിതം വെബ് ലോകത്തെത്തിക്കുവാനുള്ള ഈ ശ്രമത്തിന് ക്ലബ്ബ് ഭാരവാഹികളുടെ ഭാഗത്ത് നിന്നും നല്ല രീതിയിലുള്ള സഹകരണമാണ് ലഭിച്ചത്. റിപ്പോര്‍ട്ടിങ്ങിനു വേണ്ടി ടൂര്‍ണമെന്റ് കമ്മിറ്റി അനുവധിച്ച പ്രത്യേക പ്രസ്സ് എന്‍‌ട്രി പാസ് സഘാടക സമിതി അംഗം മുജീബില്‍ നിന്നും ആസിഫ് സൈബക്ക് ഏറ്റുവാങ്ങി. കളിയുടെ ചിത്രങ്ങള്‍ക്കായി വെബ് സൈറ്റിന്റെ വലതു ഭാഗത്ത് കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment