വളാഞ്ചേരി.2 സൂപ്പര്‍ സ്റ്റുഡിയോ.1

ആസിഫ് സൈബക്ക് പറാഞ്ചീരി

        മൊറയൂര്‍ :റോയല്‍ റയിന്‍ബോ ഫുട്ബോള്‍ മത്സരത്തില്‍ ഇന്നു നടന്ന കളിയില്‍ അല്‍ മിന്‍‌ഹ വളാഞ്ചേരി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറത്തിനെ പരാജയപ്പെടുത്തി. കളിയുടെ ആദ്യപകുതിയില്‍ തന്നേ ഇരു ടീമുകളും വളരെ പരുക്കന്‍ കളിയാണ് പുറത്തെടുത്തത്. ഫൌളുകള്‍ നിറഞ്ഞ ആദ്യ പകുതിയില്‍ റഫറിക്ക് പലപ്രാവശ്യം മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു. വളരെ ദുര്‍ലഭമായ ചില നീക്കങ്ങളൊഴിച്ചാല്‍ മോശം പ്രകടനമാണ് ഇരു ടീമുകളും കാഴ്‌ച്ച വെച്ചത്. ആദ്യ പകുതി ഇരു ടീമുകളും ഗോളൊന്നുമടിക്കാതെ സമനിലയില്‍ അവസാനിച്ചു.
     രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഉണര്‍ന്ന് കളിച്ചെങ്കിലും കൂടുതല്‍ പരുക്കന്‍ കളി പുറെത്തെടുത്ത് ഇരുടീമുകളും മുന്നേറിയപ്പോള്‍ കളിയുടെ ഒമ്പതാം മിനുട്ടില്‍ സൂപ്പറിന്റെ ലെഫ്റ്റ് വിന്‍‌ഗ് ബാക്ക് സലാഹുദ്ദീന്‍ വളാഞ്ചേരിയുടെ റൈറ്റ് ഫോര്‍വേഡ് ജോണ്‍ മൈക്കിളിനെ ഓപണ്‍ ഫൌള്‍ ചെയ്തതിനെത്തുടര്‍ന്ന് സലാഹുദ്ദീന്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തായി. പിന്നീട് വളാഞ്ചേരി നടത്തിയ ആവേശോജ്ജലമായ മുന്നേറ്റത്തില്‍ കളിയുടെ പതിനാലാം മിനുട്ടില്‍ ജുനിയര്‍ മൈക്കിള്‍ തൊടുത്തുവിട്ട അസ്‌ത്രം ലക്ഷ്യം കണ്ടു. തൊട്ടടുത്ത മിനുട്ടില്‍ തന്നെ സൂപ്പര്‍ സ്റ്റുഡിയോ താരം നിയാസിന്റെ മിന്നുന്ന പ്രകടനം കളി 1-1 ന് സമനിലയിലെത്തിച്ചു.
        കളിയുടെ പതിനാറാം മിനുട്ടില്‍ റൈറ്റ് വിന്‍‌ഗ് മുഹമ്മദ് മാലിക് എറിഞ്ഞ ത്രോ ഗോളിയുടെ കാലില്‍ തട്ടി സൂപ്പര്‍ സ്റ്റുഡിയോയുടെ ഗോള്‍ വല വീണ്ടും ചലിച്ചതോടെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വളാഞ്ചേരി മുന്നിട്ട് നിന്നു. തുടര്‍ന്ന് സുപ്പര്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും എതിരാളികള്‍ക്കു മുമ്പില്‍ അതെല്ലാം വിഫലമായിരുന്നു. കളിയുടെ ഇരുപത്തി ആറാം മിനുട്ടില്‍ സൂപ്പറിന്റെ നിയാസ് റഹ്‌മാന്‍ നടത്തിയ മന്നേറ്റം ഓപ്പണ്‍ ഫൌള്‍ ചെയ്തതിനെ തുടര്‍ന്ന് വളാഞ്ചേരിയുടെ മാലിക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. മൊറയൂര്‍ റോയല്‍ റെയിന്‍ബോ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇതുവരെ കഴിഞ്ഞ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ മഞ്ഞ കാര്‍ഡുകളും ചുവപ്പു കാര്‍ഡുകളും പുറത്തെടുത്ത ഇന്നത്തെ മത്സരം ഫുട്ബോള്‍ പ്രേമികളെ നിരാശപെടുത്തി. നാളെ കെ.സി.എ ആലിന്‍‌ചുവട് ഫിഫ മഞ്ചേരിയും തമ്മില്‍ ഏറ്റ്മുട്ടും


0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment