വിമര്‍ശകര്‍ക്ക് അക്കമിട്ട മറുപടിയുമായി സി.കെ.മുഹമ്മദ്

        മോങ്ങം: വാര്‍ഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമെല്ലാമായിട്ടും മോങ്ങത്തേക്ക് യാതൊരു വികസനം കൊണ്ട് വന്നില്ല എന്ന എതിരാളികളുടെ ആരോപണങ്ങള്‍ക്ക് അക്കമിട്ട മറുപടിയുമായി മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവിലെ അഞ്ചാം വാര്‍ഡ് മെമ്പറുമായ സി.കെ.മുഹമ്മദ് രംഗത്തെത്തി. ‘’എന്റെ മോങ്ങം ന്യൂസ് ബോക്സിന്” എഴുതി തയ്യാറാക്കി നല്‍കിയ മറുപടിയില്‍ മോങ്ങത്തെ മൂന്ന് വാര്‍ഡുകളും ഒന്നായി കണ്ട് കൊണ്ട് വിവിധ മേഖലയില്‍ നടത്തിയ വികസനങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിനിധാനം ചെയ്‌ത ഏഴാം വാര്‍ഡില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ് അദ്ധേഹം വിശദീകരിച്ചത്. 
     അടിസ്ഥാന മേഖല ലക്ഷ്യം വെച്ച് നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ പ്രധാനമായും പുതിയ റോഡ് നിര്‍മാണം, ടാറിങ്ങ്, റീ ടാറിങ്ങ്, അറ്റ കുറ്റ പണികള്‍, കുടിവെള്ളം, നിര്‍ധനര്‍ക്കുള്ള ഭവന നിര്‍മാണം, വീട് റിപ്പയറിങ്ങ്, കക്കൂസ് നിര്‍മാണം,  സ്ട്രീറ്റ് ലൈറ്റിങ്ങ്, പശു വളര്‍ത്തല്‍, കാര്‍ഷികാഭിവൃതി പദ്ധതികള്‍, തൊഴിലുറപ്പ് പദ്ധതി തുടങ്ങി വിവിധ പദ്ധതികള്‍ നടപ്പാക്കിയതായി സി.കെ.മുഹമ്മദ് അവകാശപെട്ടു.  
    വെക്തി വിരോധം കൊണ്ട് വിമര്‍ശിക്കുന്നവര്‍ അവര്‍ കണ്ണടച്ചാല്‍ മാത്രം ലോകം ഇരുട്ടാവില്ലെന്നും മോങ്ങത്തെ സാധാരണക്കാര്‍ക്ക് മുന്നില്‍ തുറന്ന പുസ്തകമാണ് സി.കെ.മുഹമ്മദെന്ന പച്ച മനുഷ്യനെന്നും, ശിലാ ഫലകങ്ങളില്‍ കൊത്തി വെക്കുന്ന പേരുകളേക്കാള്‍ സാധാരണക്കാരന്റെ മനസ്സിനകത്ത് സ്ഥാനം നേടാനാണ് എന്റെ പൊതു ജീവിതം കൊണ്ട് ഉദ്ധേശിക്കുന്നതെന്നും പറഞ്ഞ സി.കെ. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് മോങ്ങത്തെ മൂന്ന് വാര്‍ഡുകളിലായി നടപ്പാക്കിയ വിവിധ വികസന പ്രവര്‍ത്തനങ്ങളില്‍ ഏഴാം വാര്‍ഡീല്‍ മാത്രം നടപ്പാക്കിയ പട്ടിക താഴെ ചേര്‍ക്കുന്നു.  
  • വനിതാ അറബിക്കോളേജ് റോഡ് ഒരു കിലോമീറ്റര്‍ ടാര്‍ ചെയ്തു. 
  • അറബിക്കോളേജ് പൂഞ്ചോല റോഡ് 8 മീറ്റര്‍ ടാര്‍ ചെയ്തു.
  • മോങ്ങം അരിമ്പ്ര റോഡ് റീ ടാറിങ്ങ് ചെയ്തു.
  • അരിമ്പ്ര റോഡ് വീതി കൂട്ടി റീ ടാറിങ്ങ്. 
  • ചെരിക്കക്കാ‍ട് കറുത്തേടത്ത് പള്ളിയാളി റോഡ് കോണ്‍ക്രീറ്റ് ചെയ്തു. 
  • ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ പാത്തിപ്പാറ റോഡ് ടാറിങ്ങ്. 
  • പാത്തിപ്പാറ റോഡ് കോണ്‍ക്രീറ്റ് ചെയ്തു  (മുഹമ്മദലി മാസ്റ്ററുടെ വീടിനു മുന്നില്‍). 
  • മോങ്ങം കക്കാടമ്മല്‍ റീ ടാറിങ്ങ്. 
  • മോങ്ങം പനപ്പടി ഉണ്ണീരിക്കുന്ന് റോഡ് പുതുതാതായി നിര്‍മിച്ച് കോണ്‍ക്രീറ്റ് ചെയ്തു. 
  • പൂഞ്ചോല റോഡ് പുതുതാതായി നിര്‍മിച്ച് കോണ്‍ക്രീറ്റ് ചെയ്തു. 
  • മോങ്ങം കറുത്തേടത്തു പള്ളിയാളി അറബിക്കോളേജ് റോഡ് ടാര്‍ ചൈതു. 
  • ഒസ്സാന്‍ ആലി ഹാജിയുടെ വീടിന്റെ ഭാഗത്തേക്കുള്ള റോഡ് പുതുതാതായി നിര്‍മിച്ച് കോണ്‍ക്രീറ്റ് ചെയ്തു. 
  • മോങ്ങം അയന്തയില്‍ റോഡ് പഞ്ചായത്ത് ഫണ്ടും ബ്ലോക്ക് ഫണ്ടും ഉപയോഗിച്ച് മുഴുവനായും ടാര്‍ ചെയ്തു. 
  • മോങ്ങം എ എം യു പി സ്കൂളിലേക്കുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്തു. 
  • കിളിയം തൊടി കോളനി റോഡ് കോണ്‍ക്രീറ്റ്, 
  • നീലാം പൊയില്‍ ഫുഡ്പാത്ത് നിര്‍മിച്ചു. 
  • ജില്ലാ പഞ്ചായത്തില്‍ സമ്മര്‍ദ്ദം ചെലുത്തി മോങ്ങം അരിമ്പ്ര റോഡിലേക്ക് 15 ലക്ഷം കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങള്‍ സ്വീകരിച്ചു.
  • മോങ്ങം ടൌണില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു.
  • കിളിയം തൊടി കോളനിയില്‍ ലൈറ്റുകള്‍ സ്ഥാപിച്ചു.
  • മോങ്ങം സ്കൂള്‍ റോഡില്‍ ലൈറ്റുകള്‍ സ്ഥാപിച്ചു.
  • മോങ്ങം അറബിക്കോളേജ് റോഡില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു.
  • പൂഞ്ചോല കോളനിയില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു.
  • കറുത്തേടത്ത് പള്ളിയാളി റോഡ് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു.
  • അറബിക്കോളേജ് പൂഞ്ചോല റോഡ് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു.
  • കക്കാടമ്മല്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു.
  • ചേറാട്ട് റോഡ് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു.
  • നിലാം പൊയില്‍ റോഡ് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു.
  • പാത്തിപ്പാറ റോഡ് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു.
  • അരിമ്പ്ര റോഡ് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു.
  • കിളിയം തൊടി കോളനിയില്‍ കുടിവെള്ള കുഴല്‍ കിണര്‍ സ്ഥാപിച്ചു.
  • കറുത്തേടത്തു പള്ളിയാളി കൊയ്യപ്പാന്‍ തൊടിയില്‍ കുഴല്‍ കിണര്‍ സ്ഥാപിച്ചു.
  • പൂഞ്ചോല കോളനിയില്‍ കുഴല്‍ കിണര്‍ സ്ഥാപിച്ചു.
  • പാവപ്പെട്ട ആളുകള്‍ക്കൂള്ള പശു വിതരണം ചെയ്തു.
  • കേരശ്രീ പദ്ധതി അടുത്ത വര്‍ഷത്തേക്ക് സമ്മര്‍ദ്ധം ചെലുത്തി വാങ്ങി.
  • വിവിധ പെന്‍ഷനുകള്‍ അനുവദിച്ചു.
  • കൃഷി സമ്പന്തമായ വിത്ത് വളം എന്നിവ അപേക്ഷിച്ച എല്ലാ കൃഷിക്കാക്കാര്‍ക്കും നല്‍കി.
  • അപേക്ഷകള്‍ നല്‍കിയ മൂന്നു വാര്‍ഡുകളിലുമാ‍യി നൂറോളം ആളുകള്‍ക്കും വീടുകള്‍ നല്‍കി.
  • അതില്‍ ഇരുപത്തി അഞ്ചില്‍ പരം വീടുകള്‍ ഏഴാം വാര്‍ഡിലാണ്.
  • അഞ്ച് വര്‍ഷം കൊണ്ട് അപേക്ഷിച്ച അറുപത് ആളുകള്‍ക്ക്  വീടിന്റെ റിപ്പയറിങ്ങിനുള്ള  ഫണ്ട് അനുവധിച്ചു. 
  • നിര്‍ധരരായ നിരവധി പേര്‍ക്ക് കക്കൂസ് അനുവധിച്ചു. 
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തി നന്നാക്കിയ റോഡുകള്‍
  • അരിമ്പ്ര റോഡ്
  • അറബി കോളേജ് റോഡ് 
  • കറുത്തേടത്ത് പള്ളിയാളി റോഡ് 
  • ചെരിക്കക്കാട് കറുത്തേടത്ത് റോഡ്  
  • പാത്തിപ്പാറ റോഡ് 
  • നിലാപൊയില്‍ പള്ളിയാളി വഴി നന്നാക്കി  
ഇതിനല്ലാം പുറമെ ഒരു ജന പ്രധിനിതി എന്ന നിലക്ക് ഏതൊരു മോങ്ങത്തുകാരന്റെ പ്രശനങ്ങള്‍ പരിഹരിക്കുന്നതില്‍ എനിക്ക് കഴിയാവുന്നതിന്റെ പരമാവധി സഹായ സഹകരണങ്ങള്‍ ഞാന്‍ ചെയ്തു കൊടുക്കാന്‍ ഞാന്‍ പരിശ്രമിച്ചിട്ടുണെന്നും സി.കെ.പറഞ്ഞു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment