മോങ്ങത്ത് അപകടം തുടര്‍ക്കഥയാകുന്നു

   മോങ്ങം: മോങ്ങത്ത്  അപകടം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ് രണ്ട് ദിവസമായി രണ്ടിടത്താണ് വാഹനാപകടം നടന്നത്. ഇന്നലെ രാത്രി ഹില്‍ടോപ് വളവില്‍ കണ്ടെയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം സം‌ഭവിച്ചത്.   ഇന്ന് രാവിലെ കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായ പരിക്കുകളോടെ മോങ്ങം പാറക്കാട് സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചൂ. മീന്‍ വാങ്ങി ഒളമതില്‍ റോഡ് ജംഗ്ഷനില്‍ നിന്ന് മെയിന്‍ റോഡിലേക്ക് തിരിയുമ്പോള്‍ കോഴിക്കോട് നിന്ന് മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മോങ്ങം ഒളമതില്‍ ജംഗ്ഷനും ഹിള്‍ടോപ് വളവും സ്ഥിരം അപകട മേഖലയായിരിക്കുകയാണ്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment