പ്രവാചക പ്രകീര്‍ത്തനവുമായി നബിദിനം കൊണ്ടാടി


           മോങ്ങം: പുണ്യപ്രാവചകന്‍ മുഹമ്മദ് നബി[സ]യുടെ ആയിരത്തി നാനൂറ്റി എണ്‍പത്തിയഞ്ചാം (1485) ജന്മദിനം മോങ്ങം ഇര്‍ശാദുസ്സിബിയാന്‍ മദ്രസയില്‍ “ഇശ്ഖെ മദീന 2011” വിപുലമായി കൊണ്ടാടി. പുലര്‍ച്ചെ നാലുമണിക്ക് പള്ളിയില്‍ വെച്ച് നടന്ന മൗലിദ് പാരായണത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. രാവിലെ 6-30 ന് മോങ്ങം മഹല്ല് സെക്രട്ടറി സി കെ മുഹമ്മദ് ബാപ്പു പതാക ഉയര്‍ത്തി. ഏഴ് മണിയോടെ ദെഫ് മുട്ടിന്റെയും സ്‌കൗട്ടിന്റെയും അകമ്പടിയോടെ ഘോഷയാത്ര ആരംഭിച്ചു. ആലിങ്ങപൊറ്റ, ചെരിക്കക്കാട്, മറ്റത്തൂര്‍, ചക്കും‌പുറം, വട്ടോളിമുക്ക് തുടങ്ങിയ മോങ്ങം മഹല്ലിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വമ്പിച്ച സ്വീകരണമാണ് ഘോഷയാത്രക്ക് ലഭിച്ചത്.
                   മഹല്ല് കാരണവന്മാരും പൂര്‍വ വിദ്ദ്യാര്‍ഥികളും മദ്രസാ വിദ്ദ്യാര്‍ഥികളും ഘോഷയാത്രയില്‍ സജീവമായി പങ്കെടുത്തു. വഴിത്താരകളില്‍ മധുര പലഹാരങ്ങള്‍ ഐസ്ക്രീം-ഐസ് പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ നല്‍കി വ്യക്തികളും സ്ഥാപനങ്ങളും ഘോഷയാത്രയെ സ്വീകരിച്ചാനയിച്ചു. വിവിധ തരത്തിലുള്ള ഐസ്‌ക്രീമുകള്‍ മിഠായികള്‍ തുടങ്ങിയവ നല്‍കി വട്ടോളിമുക്ക് കുട്ടികള്‍ക്ക് മനം കുളിര്‍ന്ന സ്വീകരണം നല്‍കിയപ്പോള്‍ ചെരിക്കക്കാട് നിന്നും നോട്ട് മാലയിട്ടാണ് ഘോഷയാത്രയെ സ്വീകരിച്ചത്. തുടര്‍ന്ന് പായസവുംജൂസും വിതരണം ചൈതു.ളുഹ്‌റ് നിസ്‌കാരാനന്തരം നടന്ന അന്നദാനച്ചടങ്ങില്‍ ആയിരത്തില്‍ പരം ആളുകള്‍ പങ്കെടുത്തു.
                  പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗരിയില്‍ നടന്ന പരിപാടിയില്‍ വൈകിട്ട് 3-30 ന് കുട്ടികളുടെ ഇമ്പമാര്‍ന്ന കലാ സാഹിത്യ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. സദര്‍ മുഅല്ലിമിന്റെ അധ്യക്ഷതയില്‍ പ്രഫസര്‍ ബി മുഹമ്മദുണ്ണി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്‌തു. അഞ്ച് ഏഴ് പത്ത് ക്ലാസുകളില്‍ നിന്നും പൊതു പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ഉന്നത വിജയം നേടിയവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്‌തു. ഇന്ന് മദ്രസ പൂര്‍വ വിദ്യാര്‍ഥികളുടെ ഇശലും-ബുര്‍ദ്ദയും ഉണ്ടായിരിക്കുമെന്ന് സഘാടക സമിതി അംഗങ്ങള്‍ അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment