വഹാബികള്‍ അല്ലാഹുവിനു അവയവങ്ങള്‍ സൃഷ്ടിച്ചു-ഇബ്രാഹിം സഖാ‍ഫി കോട്ടൂര്‍

മോങ്ങം ബ്യൂറോ

     മോങ്ങം: അല്ലാഹുവിന് കൈ കാലുകളും അവയവങ്ങളും ഉണ്ടാക്കി വികൃതമായി ചിത്രീകരിക്കുകയാണ് കേരളത്തിലെ മുജാഹിദു പണ്ഡിതന്‍മാര്‍ ചെയ്യുന്നതെന്ന്  മോങ്ങം ഉമ്മുല്‍ഖുറാ ഖത്തീബും മുദരിസുമായ ഇബ്രാഹിം സഖാ‍ഫി കോട്ടൂര്‍ പറഞ്ഞു. മോങ്ങം ശാഖാ എസ് എസ് എഫും എസ് വൈ എസും സംയുക്തമായി സംഘടിപ്പിച്ച സുന്നി ആശയ വിശദീകരണ യോഗത്തില്‍ വിശയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്ന് അദ്ദേഹം.
      മുജാഹിദ് പ്രസ്ഥാനത്തിന്റെ അല്ലാഹുവിനെ കുറിച്ചുള്ള പുതിയ കാഴ്ചപാടിനെ സംബന്ദിച്ച് വഹാബി പണ്ഡിതന്‍മാരുടെ പുസ്തകങ്ങളടക്കമുള്ള  തെളിവുകള്‍ സഹിതം കോട്ടൂര്‍ സഖാഫിയുടെ വിശദീകരണം സദസ്സിനെ അക്ഷരാര്‍ഥത്തില്‍ ആശ്ചര്യപെടുത്തി. കൈ കാലുകള്‍ ഉള്ളതും രണ്ട് കയ്യും വലതു ഭാഗത്തുള്ളതുമായ വികൃതമായ ഒരു രൂപത്തെയാണ് അല്ലാഹു എന്ന് പറഞ്ഞ് മുജാഹിദുകള്‍ ആരാധിച്ച് കൊണ്ടിരിക്കുന്നതെന്ന തെളിവ് നിരത്തിയുള്ള അദ്ധേഹത്തിന്റെ വിശദീകരണം സദസ്യര്‍ക്ക് പുതിയ അറിവായിരുന്നു.
   വലിയ പ്രചാരണം ഒന്നും കൂടാതെ പെട്ടെന്ന് സംഘടിപ്പിച്ചതായിരുന്നിട്ടും ജനപങ്കാളിത്തംകൊണ്ടും വിശയ അവതരണം കൊണ്ടും പരിപാടി ശ്രദ്ധേയമായി. യോഗത്തില്‍ എസ് വൈ എസ് യൂണിറ്റ് പ്രസിഡന്റ് ജമലുല്ലൈലി തങ്ങള്‍ അദ്ദ്യക്ഷത വഹിച്ചു. അഷ്റഫ് ഹാജി സ്വാഗതവും  പി.ലത്തീഫ് മാസ്റ്റര്‍ നന്ദിയും പഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment