യു.എ.ഇ യില്‍ കനത്ത മൂടല്‍ മഞ്ഞും മഴയും

മാജി സിദ്ധിഖ് ചേങ്ങോടന്‍
                  ദുബൈ: യു.എ.ഇ യില്‍ പലഭാഗങ്ങളിലും കനത്ത മൂടല്‍ മഞ്ഞും മഴയും അനുഭവപ്പെട്ടു. അപ്രതീക്ഷിതമായുണ്ടായ മഴയും മൂടല്‍ മഞ്ഞും ജന ജീവിതത്തെ സാരമായി ബാ‍ധിച്ചു. ചില ഭാഗങ്ങളില്‍ കനത്ത കാറ്റൂം പ്രത്യക്ഷപെട്ടു. യു.എ.ഇ യില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയും കാലാവസ്ഥ വെതിയാനങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കാലാ‍വസ്ഥയെ കുറിച്ചും ഭുകമ്പ സാധ്യതയെ കുറിച്ചും പഠനം നടത്തുന്ന എന്‍ സി എം എസ് (നാഷണല്‍ സെന്റര്‍ ഓഫ് മെട്രോളജി ആന്റ് സെസ്‌മോളജി) മുന്നറിയിപ്പ് നല്‍കി. കടല്‍ ക്ഷോഭത്തിനും പൊടിക്കാറ്റിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്നലെ കടലോര പ്രദേശങ്ങളില്‍ ഏഴ് ഡിഗ്രി സെല്‍‌ഷ്യസ് വരെ താഴ്‌ന്ന ഊഷ്‌മാവ് രേഖപെടുത്തി. വാഹന ഉപയോക്താക്കള്‍ക്ക് കര്‍ശനമായ ജാഗ്രതാ നിര്‍ദ്ധേശം കാലാവസ്ഥ കേന്ദ്രം നലകിയിട്ടുണ്ട്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment