ആഫ്രിക്കന്‍ മോഷ്ടാക്കളെ അടിച്ചോടിച്ചു

റഫീഖ് മോങ്ങം
    ജിദ്ദ: വെള്ളപ്പൊക്ക ദുരന്തത്തില്‍ നിന്ന് അത്ഭുതമായി രക്ഷപ്പെട്ട ചേങ്ങോടന്‍ ഉമ്മറിനു മോഷ്ടാക്കളുടെ ആക്രമണം. ജിദ്ദയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യുന്ന മോങ്ങം പനപ്പടിക്കല്‍ ചേങ്ങോടന്‍ ഉമ്മര്‍ ഇന്നലെ ആഫ്രിക്കന്‍ വംശജരായ മോഷ്ടാക്കളെ കായികമായി നേരിട്ട് അടിച്ചോടിച്ചു.  കഴിഞ ദിവസം ജിദ്ദയിലുണ്ടായ ശക്തമായ പേമാരിയിലും വെള്ളപ്പൊക്കത്തിലും പെട്ട് കിലോ മൂന്നില്‍ വാഹനം നിര്‍ത്തി പത്ത് കിലോമീറ്ററോളം നടന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഉമ്മര്‍ വെള്ളം ഇറങ്ങിയ ശേഷം തന്റെ കാര്‍ എടുത്ത് കൊണ്ട് വന്ന് റൂമിന്റെ മുന്‍പില്‍ പാര്‍ക്ക് ചെയ്ത് അസര്‍ നിസ്കരിക്കാ‍ന്‍ പള്ളിയില്‍ പോയി വന്നപ്പോഴാണ് സംഭവം.
    തന്റെ റൂമിന്റെ മതിലിനോട് ചേര്‍ന്ന് ഒരു ആഫ്രിക്കക്കാരന്‍ നില്‍കുന്നത് കണ്ട ഉമ്മര്‍ കാറിനകത്ത് ലൈറ്റ് കത്തുന്നത് പോലെ തോന്നിയതിനാല്‍ അടുത്തേക്ക് ചെന്നപ്പോഴാണ് രണ്ട് ആഫ്രിക്കക്കാര്‍ കാര്‍ കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ദയില്‍ പെട്ടത്. ഉടനെ അദ്ദേഹം ഒച്ച വെച്ച് ആളെ കൂട്ടാന്‍ ശ്രമിച്ചപ്പോള്‍ മോഷ്ടാക്കള്‍ കത്തിയും സ്ക്രൂ‍ ഡ്രൈവറും കൊണ്ട് ഉമറിനെ ആക്രമിക്കാന്‍ തുനിഞ്ഞു. ഉമ്മറിന്റെ ബഹളം കേട്ട് ഓടി വന്ന ഒരു സുഡാനിയുവാവും ഉമ്മറും കൂടി ചേര്‍ന്ന് ആഫ്രിക്കന്‍ വംശജരെ കായികമായി തന്നെ നേരിട്ടതിനാല്‍ മോഷ്ടാക്കല്‍ ഓടി രക്ഷപ്പെട്ടൂ‍. കാറിന്റെ ബാക്ക് ഡോറിന്റെ വിന്‍ഡോ ഗ്ലാസ്സ് തകര്‍ന്നതിനാല്‍ ഏകദേശം 600 സൌദി റിയാലിന്റെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. കാറിനകത്തുള്ള മറ്റ് വസ്‌തുക്കളൊന്നും നഷ്ടപെട്ടിട്ടില്ല.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment