കെ.ഡി.എസ് കിഴിശ്ശേരി എഫ്.സി കൊണ്ടോട്ടിയെ 2-1നു പരാജയപെടുത്തി

ആസിഫ് സൈബക്ക്
         മൊറയൂര്‍ : റോയല്‍ റയിന്‍ബോ ഫുട്ബോള്‍ മത്സരത്തില്‍ ഇന്നലെ നടന്ന കളിയില്‍ സബാന്‍ കോട്ടക്കലിന്റെ ടീമുമായെത്തിയ കെ.ഡി.എസ് കിഴിശ്ശേരി എഫ്.സി കൊണ്ടോട്ടിയെ 2-1നു പരാജയപെടുത്തി. കളി തുടങ്ങി ആദ്യ മിനുട്ടില്‍ തന്നെ കാണികളെയും കളിക്കാരെയും അമ്പരപ്പിച്ച് കൊണ്ട് സെന്ററില്‍ നിന്നും തൊടുത്തു വിട്ട ഷോട്ട് എഫ്.സി കൊണ്ടോട്ടിയുടെ ലെഫ്റ്റ് ഔട്ട് ഗോളാക്കി മാറ്റിയതോടെ ഇളകി മറിഞ്ഞ ഗ്യാലറിയിലെ കാണികളെ മുഴുവന്‍ ആവേശഭരിതമാകിയ മത്സരമാണ് തുടര്‍ന്ന് നടന്നത്. ഇരു ടീമുകളും ചുടലമായ മുന്നേറ്റങ്ങളോടെ അക്രമിച്ച് കളിച്ചെങ്കിലും കളിയുടെ പതിനെട്ടാം മിനുട്ടില്‍ കിഴിശ്ശേരിയുടെ ലെഫ്റ്റ് വിങ്ങ് ബാക്ക് കോര്‍ണര്‍ സൈഡില്‍ നിന്നും നല്‍കിയ ക്രോസ് സുഡാന്‍ താരം ഗോളാക്കിയതോടെ ആദ്യപകുതി 1-1ല്‍ അവസാനിച്ചു. 
       രണ്ടാം പകുതിയില്‍ കളിതുടങ്ങി എട്ടാം മിനുട്ടില്‍ സുഡാന്‍ താരം എഫ്.സി യുടെ മൂന്ന് കളിക്കാരെ കബളിപ്പിച്ച് ഗോള്‍ വല കുലുക്കിയതോടെ സ്‌കോര്‍ രണ്ടേ ഒന്നായി. തുടര്‍ന്ന് അവസാന വിസില്‍ മുഴങ്ങുന്നത് വരെ ആവേശപൂര്‍വ്വമായ കളിയാണ് ഇരു ടീമുകളും കാഴ്ച്ച വെച്ചത്. സുന്ദരമായ മുന്നേറ്റങ്ങള്‍ ഒരുപാട് നടത്തിയ കൊണ്ടോട്ടിക്കു അത് ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. തുടക്കം മുതല്‍ ഒടുക്കം വരെ ഗ്യാലറിയെ ഇളക്കി മറിച്ച മത്സരം കാണികള്‍ക്ക് സംത്രപ്തമേകി എന്നെ കാര്യത്തില്‍ സംശയമില്ല.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment