പൂക്കോട്ടൂര്‍ പെട്ടി കെട്ടി 2-1                       മൊറയൂര്‍ : റോയല്‍ റയിന്‍ബോ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെ ലീഗ് റൌണ്ട് മത്സരത്തില്‍ ഫിഫ മഞ്ചേരി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ന്യൂ ഫ്രണ്ട്സ് പൂക്കോട്ടൂരിനെ പരാജയപ്പെടുത്തി. ഇതോടെ പൂക്കോട്ടൂരിന്റെ സെമി സധ്യത അസ്‌തമിച്ചൂ. കളിയുടെ ആദ്യ സെകന്റില്‍ തന്നെ മഞ്ചേരിയുടെ സെന്റര്‍ ഫോര്‍വേഡ് മാലിക്കിനു ഗോള്‍കീപ്പറെ മറികടന്ന് ലഭിച്ച തുറന്ന അവസരം പോസ്റ്റിലേക്ക് അടിച്ചെങ്കിലും സൈഡ് ബാറില്‍ തട്ടി പുറത്ത് പോയി. പിന്നീട് നിരവധി മുന്നേറ്റങ്ങള്‍ ഇരു ടീമുകളും നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. പതിനഞ്ചാം മിനുട്ടില്‍ ലെഫ്റ്റ് വിംഗ് ഉസ്മാന്റെ പാസ്സിലൂടെ റൈറ്റ് ഫോര്‍വേഡ് ആല്‍ഫ്രെഡ് അടിച്ച ഷോട്ട് വല കുലുക്കി. തുടര്‍ന്ന് പൂക്കോട്ടൂര്‍ ഉണര്‍ന്നു കളിക്കാന്‍ തുടങ്ങി. റൈറ്റ് ഫോര്‍വേഡ് ഒനീക്ക നല്‍കിയ ക്രോസ്സ് പാസ് ഗോള്‍കീപ്പര്‍ ഇല്ലാതിരുന്നിട്ടും ഹെഡ് ചെയ്ത ബോള്‍ പുറത്തേക്ക് പോയി. തുടര്‍ന്ന് ഇരുപത്തിരണ്ടാം മിനുട്ടില്‍ സെന്റെര്‍ ഫോര്‍വേഡ് ഗോളാകുമയിരുന്ന ഒരു നീക്കം മഞ്ചേരിയുടെ ഉസ്‌മാനെ മറികടന്നെകിലും ഫൌള്‍ ചെയ്‌തതിനെത്തുടര്‍ന്ന് ഫൌള്‍ കിക്കും, ഉസ്‌മാന് മഞ്ഞക്കാര്‍ഡും കിട്ടി. ഇരുപത്തി അഞ്ചാം മിനുട്ടില്‍ മാലിക്കിന്റെ മുന്നേറ്റം കോര്‍ണ്ണറായതിനെ തുടര്‍ന്ന് മാലിക്ക് എടുത്ത കോര്‍ണ്ണര്‍ കിക്ക് ഉസ്‌മാന്‍ ഗോളാക്കിയതോടെ മത്സരത്തിന്റെ ഒന്നാം പകുതി അവസനിച്ചൂ‍.
                        രണ്ടാം പകുതിയുടെ തുടക്കത്തില്‍ അക്രമണ ഫുട് ബോള്‍ പുറത്തെടുത്തു. പൂക്കോട്ടൂരിന്റെ ഒനേക്കും, ജാക്ക്സനും നിരവധി തവണ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഗോള്‍കീപ്പര്‍ സലാം രക്ഷപ്പെടുത്തി. പതിഞ്ചാം മിനുട്ടില്‍ ജെറോമിനു പകരം ഇറങ്ങിയ സെന്റെര്‍ ഫോര്‍വേഡ് നല്‍കിയ പാസ്സിലൂടെ ഒനേക്ക പൂക്കോട്ടൂരിനു വെണ്ടി ആദ്യ ഗോള്‍ തിരിച്ഛടിച്ഛു. തുടര്‍ന്ന് കളിയുടെ ഗതി മാറിയെങ്കിലും അവസാന സെകന്റ് വരെ പൂക്കോട്ടൂര്‍ സമനിലക്ക് വേണ്ടി പൊരുതി. അവസാന നിമിഷ വിസില്‍ മുഴങ്ങിയതോടെ പൂക്കോട്ടൂരിന്റെ ആരധകരെ നിരാശപ്പെടുത്തി ഒരു കളി ബാക്കി നില്‍ക്കെ രണ്ട് പരാജയങ്ങളുമായി ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.


0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment