അല്‍ മിന്‍‌ഹ വളാഞ്ചേരി മെഡിഗാര്‍ഡ് അരീക്കോടിനെ 3-1 നു തോല്‍പ്പിച്ചു

ആസിഫ് സൈബക്ക് 

            മൊറയൂര്‍ : റോയല്‍ റയിന്‍ബോ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ തിങ്കളാഴ്ച്ച നടന്ന മത്സരത്തില്‍ അല്‍ മിന്‍‌ഹ വളാഞ്ചേരി മെഡിഗാര്‍ഡ് അരീക്കോടിനെ 3-1 നു തോല്‍പ്പിച്ചു. കളിയുടെ തുടക്കത്തില്‍ തന്നെ വളാഞ്ചേരി വളരെ പരുക്കന്‍ കളിയാണ് പുറത്തെടുത്തത്. പതിനഞ്ചാം മിനുട്ടില്‍ വളാഞ്ചേരിയുടെ ലെഫ്റ്റ് വിങ്ങ് മാലിക്ക് തൊടുത്തു വിട്ട ദുര്‍ബലമായ ഷോട്ട് ഗോളി വിട്ടു കളഞ്ഞതോടെ അരീകോട് ഉണര്‍ന്ന് കളിച്ചെങ്കിലും കിട്ടിയ അവസരങ്ങളൊക്കെ പാഴാക്കുന്ന കാഴ്ച്ചയാണ് കണ്ടത്.

            രണ്ടാം പകുതിയില്‍ അരീകോട് അക്രമിച്ചു കളിച്ചെങ്കിലും എട്ടാം മിനുട്ടില്‍ ജോണ്‍ മൈക്കള്‍ നേടിയ ഒരു ഗോളോടെ വളാഞ്ചേരി 2-0 ത്തിനു മുന്നിലായി. പതിനഞ്ചാം മിനുട്ടില്‍ അരീകോടിന്റെ സെന്റെര്‍ ഫോര്‍വേഡ് നിഷാദ് നടത്തിയ അതി മനോഹരമായ മുന്നേറ്റം റമീസിലൂടെ റൈറ്റ് ഔട്ട് ഫക്രുദ്ധീന്‍ ഗോളാക്കി മറ്റിയതോടെ സ്‌കോര്‍ ബോര്‍ഡില്‍ അരീകോടിന്റെ നേരെ അക്കം തെളിഞ്ഞു 2-1. ഇതോടെ കളി ആവേശപൂര്‍ണമായി മെഡിഗാര്‍ഡിന്റെ അക്രമണ തന്ത്രം മുതലെടുത്ത വളാഞ്ചേരിയുടെ റൈറ്റ് ഔട്ട് ജോണ്‍ മെക്കിള്‍ കളിയുടെ ഇരുപത്തി മൂന്നാം മിനുട്ടില്‍ വീണ്ടും സ്‌കോര്‍ ചെ‌യ്‌തതോടെ മെഡിഗാര്‍ഡ് തളരുകയായിരുന്നു. പിന്നീട് മെഡിഗാര്‍ഡ് ഒന്നു രണ്ട് മുന്നേറ്റങ്ങള്‍ നടത്തി നോക്കിയെങ്കിലും 3-1 എന്ന സ്കോറില്‍ കളി അവസാനിക്കുകയായിരുന്നു. മുന്‍ വളരെ ആവേശോജ്ജ്വലമായ മത്സരം ഫുഡ്ബോള്‍ പ്രേമികള്‍ക്ക് അവസാനം വരെ ഹരം നല്‍കി. (സാങ്കേതിക കാരണങ്ങളാല്‍ ഈ റിപ്പോര്‍ട്ട് ഒരു ദിവസം വൈകിയതില്‍ ഖേദിക്കുന്നു) 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment