ബി ആന്‍ഡ് ജി പെരിന്തല്‍മണ്ണ-4 കെ.ഡി.എസ് കിഴിശ്ശേരി-0

ആസിഫ് സൈബക്ക്
                     മൊറയൂര്‍ : റോയല്‍ റെയിന്‍‌ബോ സവെന്‍സ് ഫുട്ബോള്‍ ട്ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കെ.ഡി.എസ് കിഴിശ്ശേരിയെ മുന്‍ വര്‍ഷത്തെ ചാമ്പ്യന്‍‌മാരായ ബി ആന്‍ഡ് ജി പെരിന്തല്‍മണ്ണ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപെടുത്തി. ആ‍ദ്യ പകുതിയുടെ ഇരുപത് മിനുട്ടോളം കിഴിശ്ശേരിയുടെ കോര്‍ട്ടില്‍ തിമര്‍ത്താടിയ പെരിന്തല്‍മണ്ണക്ക് നിരവധി അവസരങ്ങള്‍ കിട്ടിയെങ്കിലും അത് ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ കിഴിശ്ശേരി പരുക്കന്‍ കളികള്‍ പുറത്തെടുത്തതിനാല്‍ ഇരുപത്തി അഞ്ചാം മിനുട്ടില്‍ വീണ് കിട്ടിയ ഒരു ഫൗള്‍ കിക്ക് പെരിന്തല്‍മണ്ണയുടെ സ്റ്റോപ്പര്‍ ബാക്ക് ലക്ഷ്യത്തിലെത്തിച്ചതോടെ നെറ്റും സ്‌കോര്‍ ബോര്‍ഡും ഒന്നിച്ച് ചലിച്ചതോടെ ഒന്നാം പകുതി 1-0ത്തില്‍ അവസാനിച്ചു.
 രണ്ടാം പകുതിയില്‍ ബി ആന്‍ഡ് ജി യിലെ നൈജീരിയന്‍ താരം ഉസ്സോ ഗോവന്‍ താരം ഉബാല്‍ഡോ എന്നിവരുടെ മുന്നേറ്റങ്ങളാണ് ഗ്രൗണ്ടില്‍ നിറഞ്ഞാടിയത്. പതിനഞ്ചാം മിനുട്ടില്‍ കിഴിശ്ശേരിയുടെ സ്റ്റോപ്പര്‍ ബാക്കിന്റെ പിഴവ് മൂലമുണ്ടായ ഹാന്‍ഡ് ബോളിനു റഫറി വിധിച്ച  പനാല്‍റ്റി ഉസ്സോ ഗോള്‍ വലയത്തില്‍ കടത്തിയതോടെ പെരിന്തല്‍മണ്ണ 2-0 ത്തിനു മുന്നിലായി. തുടര്‍ന്ന് യഥാക്രമം ഇരുപത് ഇരുപത്തി അഞ്ച് മിനുട്ടുകളില്‍ ഉസ്സോ നടത്തിയ് അതി മനോഹരമായ മുന്നേറ്റങ്ങള്‍ ലക്ഷ്യം കണ്ടത്തോടെ ഗോള്‍ പട്ടിക 4-0 പൂര്‍ത്തിയായി. ചില ഘട്ടങ്ങളില്‍ കെ.ഡി,എസ് കിഴിശ്ശേരി നന്നായി കളിച്ചെങ്കിലും ദുര്‍ബലവും പരുക്കന്‍ രീതിയിലുമുള്ള പ്രക്കടനവുമാണ് പലപ്പോഴും പുറത്തെടുത്തത്.
ഇന്ന് ജവഹര്‍ മാവൂര്‍ ന്യൂ ഫ്രണ്ട്സ് പൂക്കോട്ടൂരും തമ്മില്‍ മത്സരിക്കും

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment