റഫീഖ് മോങ്ങം തേജസ് ജിദ്ദ ലേഖകന്‍                         മോങ്ങം: ജിദ്ദയില്‍ പത്രപ്രവര്‍ത്തന രംഗത്ത് മോങ്ങത്തിന്റെ പ്രാധിനിത്യവുമായി റഫീഖ് മോങ്ങം തേജസ് ദിന പത്രത്തില്‍ ചാര്‍ജെടുത്തു. ഫെബ്രുവരി ഇരുപത്തിയാറ് മുതല്‍ ജിദ്ദയില്‍ നിന്ന് പ്രസിദ്ധീകരണം ആരംഭിക്കുന്ന തേജസ്സ് ദിനപത്രത്തിന്റെ ജിദ്ദാ റിപ്പോര്‍ട്ടറായാണ് റഫീഖ് മോങ്ങം നിയമിതനായത്. മലയാളം ന്യൂസിനും മാധ്യമത്തിനും ശേഷം ജിദ്ദയില്‍ നിന്നും പുതിയ എഡിഷനോടു കൂടി പുറത്തിറങ്ങുന്ന മൂന്നാമത്തെ മലയാള ദിന പത്രമായ തേജസില്‍ ജിദ്ദാ റിപ്പോര്‍ട്ടറായ റഫീഖ് മോങ്ങം ചുമതലയേല്‍ക്കുമ്പോള്‍ അത് മോങ്ങത്തിന് ഒരു അഭിമാനം തന്നെയാണ്. ഒന്നര പതിറ്റാണ്ട് പിന്നിട്ട പ്രവാസ ജീവിത തിരക്കിനിടയിലും മലയാള പത്രങ്ങളില്‍ ഇടക്ക് കത്തുകളും കോളങ്ങളും ലേഖനങ്ങളുമായി സാനിദ്ധ്യമറിയിക്കാറുള്ള ഒരു നല്ല എഴുത്തുകാരന്‍ കൂടിയായ റഫീഖ് മലയാളം ന്യൂസിന്റെ തബൂക്ക് ലേഖകനായിരിക്കെയാണ് തേജസില്‍ ചുമതലയേല്‍ക്കുന്നത്.
             വിദ്ദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ പത്ര പ്രവര്‍ത്തനത്തില്‍ തല്‍‌പരനായ റഫീഖ് കാലിക്കറ്റ് ടൈംസ് ദിനപത്രത്തിന്റെ മോങ്ങത്തെ പ്രാദേശിക ലേഖകനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. മോങ്ങത്തെ ആദ്യ കാലത്തെ അറിയപെടുന്ന ഹെയര്‍ ഗുഡ്സ് സ്ഥാപനവും ബേക്കറിയുമായിരുന്ന റം‌ലാ ബേക്കറിയുടെ ഉടമയായിരുന്നു അദ്ധേഹം.   ബാല്യ കാലങ്ങളില്‍ തന്നെ മോങ്ങത്തെ സമകാലീക വിശയങ്ങളുമായി കയ്യെഴുത്ത് ചുമര്‍ പത്രവും മറ്റും പുറത്തിറക്കിയിരുന്ന റഫീഖ് ഇന്ന് നാടിന്റെ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്ന "എന്റെ മോങ്ങം ന്യൂസ് ബോക്‌സിന്റെ” ന്റെ ഒരു നല്ല സഹകാരികൂടിയാണ്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment