ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വാര്‍ഷികം ഇന്ന്

                   മോങ്ങം :സൌത്ത് ത്രിപ്പനച്ചി (കോഴിത്തായി) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന                                  പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷിക മഹാസമ്മേളനവും പഠന ക്ലാസും ഇന്ന് നടത്തപ്പെടുന്നു.
        നിര്‍ദ്ധന കുടുംബങ്ങള്‍ക്കുള്ള മാസാന്ത അരി -ഭക്ഷ്യ വസ്തുക്കള്‍ , പാവപ്പെട്ട രോഗികള്‍ക്കുള്ള ചികിത്സാസഹായം, അനാഥ വിദ്ദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സഹായം, നിര്‍ദ്ധന കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധന സഹായം,രോഗികള്‍ക്കുള്ള വാട്ടര്‍ ബെഡ്ഡ്,വീല്‍ ചെയര്‍ ,വാക്കിങ് സ്റ്റിക്ക്, കസേര,സ്ട്രെച്ചര്‍ ,മരണ വീട്ടില്‍ മയ്യിത്ത് കുളിപ്പിക്കുവാന്‍ ആവശ്യമായ ബെഞ്ച്,മയ്യിത്ത് കട്ടില്‍ തുടങ്ങിയ വിത്യസ്ഥമായ സേവനങ്ങള്‍ കാഴ്ചവെച്ചാണ് ഈ സഘടന അതിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയത്.
         വാര്‍ഷിക മഹാസമ്മേളനം ഇന്ന് വൈകുന്നേരം 7 മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. പി കെ കുഞ്ഞാലിക്കുട്ടി, എം എല്‍ എ മാരായ കെ മുഹമ്മദുണ്ണി ഹാജി, അബ്ദുറബ്ബ്, മഞ്ഞളാം കുഴി അലി,അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഉച്ചക്ക് 2-30 ന് നടക്കുന്ന പഠന ക്ലാസിന് ഹംസ ദാരിമി അമ്പലക്കടവ് നേത്രുത്വം നല്‍കും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment