സി.പി.ഐ.എം ജാഥ മോങ്ങത്ത് സമാപിച്ചു


                       മോങ്ങം: സി.പി.ഐ.എം മൊറയൂര്‍ ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച കാല്‍നട ജാഥ മോങ്ങത്ത് സമാപിച്ചു. രാവിലെ ഒമ്പതു മണിക്കു ഒഴുകൂര്‍ വെസ്റ്റ് ബസാറില്‍ നിന്നു ഏരിയാ സെക്രടറി എന്‍ രാജന്‍ ഉല്‍ഘാടനം ചൈയ്‌ത ജാഥക്ക് സഖാവ് തയ്യില്‍ അബു നേതൃത്വം നല്‍കി. വെകുന്നേരം ആറരയോടെ മോങ്ങത്ത് സമാമിപിച്ചു. സമാപന യോഗത്തില്‍ മുസ്ലിം ലീഗിന്റെ രാഷ്‌ട്രീയ പാപ്പരത്തം തുറന്ന് കാട്ടിയും സംസ്ഥാന സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ വിശദീകരിച്ച് കൊണ്ട് രാജേഷ് വാഴൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ജാഥാ ക്യാപ്‌റ്റന്‍ തയ്യില്‍ അബു സ്വീകരണത്ത്നു നന്ദി പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment