പത്താം ക്ലാസുകാര്‍ക്ക് സര്‍ക്കാര്‍ ജോലി ദര്‍ശന ക്ലബ്ബ് പോസ്റ്റര്‍ കാമ്പയിന്‍


             മോങ്ങം: പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ (പി.എസ്.സി) ഒഴിവുകള്‍ ജനശ്രദ്ധയില്‍ കൊണ്ട് വരുന്നതിനു വേണ്ടി മോങ്ങം ദര്‍ശന ക്ലബ്ബ് “പത്താം ക്ലാസുകാര്‍ക്ക് സര്‍ക്കാര്‍ ജോലി” എന്ന പേരില്‍ ബോധവല്‍ക്കരണ പോസ്റ്റര്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. എസ് എസ് എല്‍ സി യോഗ്യതാ മാനദണ്ഡമാക്കി എല്‍ ഡി സി, കെ എസ് ആര്‍ ടി സി റിസര്‍വ് കണ്ടക്‍ടര്‍ എന്നീ പോസ്റ്റികളിലേക്ക് പി.എസ്.സി വിളിച്ച അപേക്ഷകളിന്‍‌മേല്‍ നാട്ടിലെ പത്താം തരം വിജയിച്ച മുഴുവന്‍ ആളുകളെ കൊണ്ടും അപേക്ഷ സമര്‍പ്പിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദര്‍ശന ഇത്തരം ഒരു കാമ്പയിന് തുടക്കമിട്ടത്.

                എല്‍ ഡി സി പോസ്റ്റിലേക്ക് ഫെബ്രുവരി 23 നു മുന്‍പായും കെ എസ് ആര്‍ ടി സി റിസര്‍വ് കണ്ടക്‍ടര്‍ പോസ്റ്റിലേക്ക് മാര്‍ച്ച് 9നു മുന്‍പായും അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ചിരിക്കണം.  ഓണ്‍ ലൈന്‍ അപേക്ഷയുടെ ആധിക്യം മൂലം നെറ്റ് വര്‍ക്ക് തിരക്കയതിനാല്‍ കെ എസ് ആര്‍ ടി സി റിസര്‍വ് കണ്ടക്‍ടര്‍ പോസ്റ്റിലേക്ക്  ഫെബ്രുവരി 23നു ശേഷമെ അപേക്ഷ സ്വീകരിക്കുകയൊള്ളൂ. അപേക്ഷ സമ്പന്തമായ വിശദ വിവരങ്ങള്‍ക്ക് ക്ലബ്ബ് സെക്രടറിയുമായി 9895531761 എന്ന നമ്പറില്‍ ബന്ധപെടാവുന്നതാണ്. ദര്‍ശന ക്ലബ്ബിന്റെ കീഴില്‍ വിധക്തരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന സൗജന്യ എല്‍ ഡി സി കോച്ചിങ്ങ് ക്ലാസ് അടുത്ത മാസം ആദ്യത്തോടെ ആരംഭികുമെന്നും ക്ലബ്ബ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
                     രാഷ്‌ട്രീയ മത സാംസ്‌കാരിക രംഗങ്ങളിലുള്ള നിരവധി സംഘടനകളുള്ള മോങ്ങത്ത് ഇത്തരം വിശയങ്ങളെ അവരൊക്കെ അവഗണിക്കുമ്പോള്‍ സാമൂഹ്യ പ്രതിബദ്ധതയോടു കൂടിയുള്ള ദര്‍ശന ക്ലബ്ബിന്റെ ഇത്തരം പ്രവര്‍ത്തനം തീര്‍ച്ചയായും അഭിനന്ദനാര്‍ഹം തന്നെയാണ്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment