പെരിന്തല്‍ മണ്ണ ഫൈനലില്‍


          മൊറയൂര്‍ : റോയല്‍ റയിന്‍ബോ അഖിലേന്ത്യാ സെവന്‍സ് ഫൂട്ട് ബോള്‍ മത്സരത്തില്‍ ബി&ജി പെരിന്തല്‍ മണ്ണ 2-0 ന് ഫിഫ മഞ്ചേരിയെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു.കളിയുടെ തുടക്കം മുതല്‍ തന്നെ ഇരു ടീമുകളും നല്ല കളിയാണ് പുറത്തെടുത്തത്.ഒട്ടനവധി മുന്നേറ്റങ്ങള്‍ കാഴ്ച്ച വെച്ചെങ്കിലും ഇരു ടീമുകള്‍ക്കും ഗോളൊന്നും അടിക്കുവാന്‍ സാധിച്ചില്ല.ആയ പകുതിയില്‍ ആല്‍ഫ്രെഡും എറിക്കും ബി&ജി യുടെ പോസ്റ്റിലേക്ക് ഷോട്ടുകള്‍ പായിച്ചെങ്കിലും ഗോള്‍ കീപ്പെര്‍ ആഷിദിനു മുന്നില്‍ വിഫലമായിരുന്നു.
        രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഫിഫ ആക്രമിച്ചു കളിച്ചെങ്കിലും നിര്‍ഭാഗ്യം മൂലം ഷോട്ടുകളെല്ലാം ഒന്നൊന്നായി പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോകുകയാണുണ്ടായത്.പതിനഞ്ചാം മിനുട്ടില്‍ ബി&ജിയുടെ ഉസ്സോ 1-0 ന് ടീമിനെ മുന്നിലെത്തിച്ചു.പിന്നീട് ഗോള്‍ മടക്കാന്‍ അക്രമിച്ചു കളിച്ച ഫിഫയുടെ പിഴവ് മുതലെടുത്ത്  തൊട്ടടുത്ത മിനുട്ടില്‍ തന്നെ ബി&ജിയുടെ സെന്റര്‍ ഫോര്‍വേഡ് ശ്രീലജീത്തിന്റെ പാസിലൂടെ ലെഫ്റ്റ് ഫോര്‍വേഡ് ഫ്രാന്‍സിസ് വീണ്ടും ഗോളാക്കി.ഇരുപത്തിരണ്ടാം മിനുട്ടില്‍ മൂന്നാമത്തെ ഗോളിനുള്ള അവസരം ലഭിച്ചെങ്കിലും ഫ്രാന്‍സിസ് അത് പഴാക്കുകയായിരുന്നു.ബാഗ്യവും ഗോള്‍ കീപ്പറുടെ പെര്‍ഫോമെന്‍സും ബി&ജിയെ ഫൈനലിലെത്തിച്ചു.
         ഇന്നത്തെ കളി പൊന്നൂസ് വള്ളുവമ്പ്രം  -  ഫിഫ മഞ്ചേരി.    ജയിക്കുന്ന ടീം ഫിഫ മഞ്ചേരിയുമായി ഫൈനലില്‍ ഏറ്റുമുട്ടും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment