മോങ്ങം വനിതാ അറബിക് കോളേജ് NSS ക്യാമ്പ്


              മോങ്ങം: മോങ്ങം അന്‍‌വാറുല്‍ ഇസ്‌ലാം വനിതാ അറബിക് കോളേജ് എന്‍.എസ്.എസ്. സപ്‌തദിന ക്യാമ്പ് പൂഞ്ചോല ഹരിജന്‍ കോളനി-ഞെണ്ട്ക്കണ്ണിക്കുളം പ്രൊജ്ക്ട് പ്രവര്‍ത്തനോല്‍ഘാടനം മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബി.സക്കീന നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.അബ്ദുല്‍ ഖാദിര്‍ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.പി.സഹദ് ക്യാമ്പ് പ്രൊജക്ട് അവതരിപ്പിച്ചു. ക്യാമ്പ് കണ്‍വീനര്‍ സി.കെ.ബീരാന്‍ ഹാജി, ഈസ മദനി, കെ.പി.ജുവൈരിയ ടീച്ചര്‍, ആയശ സഫ, നാജിയ പ്രസംഗിച്ചു.

        ക്യാമ്പിനോടനുബന്ധിച്ച് ഞെണ്ട്ക്കണ്ണിക്കുളം ശുചീകരണം, ആരോഗ്യ ബോധവല്‍ക്കരണം, പൂന്തോട്ട നിര്‍മ്മാണം, പച്ചക്കറി തോട്ടം,  ഫീല്‍ഡ് വിസിറ്റ്, പഠന ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment