ഉമ്മുല്‍ ഖുറാ ഇരുപത്തിയൊന്നാം വാര്‍ഷികം മാര്‍ച്ച് 4,5,6,7 തിയതികളില്‍

           മോങ്ങം: മൊറയൂര്‍ പൂക്കോട്ടൂര്‍ പുല്‍‌പറ്റ നെടിയിരുപ്പ് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് മോങ്ങം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇസ്ലാമിക വിദ്ധ്യഭ്യാസ സമുച്ചയമായ ഉമ്മുല്‍ ഖുറാ ഇസ്ലാമിക് കോം‌പ്ലക്സിന്റെ ഇരുപത്തിയൊന്നാം വാര്‍ഷികം മാര്‍ച്ച് 4,5,6,7 തിയതികളില്‍ മോങ്ങത്ത് വെച്ച് വിപുലമായി കൊണ്ടാടുന്നു.
            1990ല്‍ സ്ഥാപിതമായ ബിലാല്‍ ഇസ്ലാമിക് സെന്ററിന്റെ കീഴില്‍ മത ഭൗതിക വിദ്ധ്യഭ്യാസം ഒന്നിച്ച് നല്‍കുക എന്ന ലക്ഷ്യത്തോടെ  പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭാസ കേന്ദ്രമാണ് ഉമ്മുല്‍ ഖുറാ ഇസ്ലാമിക് കോം‌പ്ലക്സ്. എല്‍ കെ ജി മുതല്‍ ഹെയര്‍ സെകണ്ടറി വരെയുള്ള ക്ലാസുകളില്‍ ഏതാണ്ട് ആയിരത്തില്‍ പരം കുട്ടികള്‍ പഠനം നടത്തുന്ന ഈ സ്ഥാപനം മികച്ച വിദ്യാഭ്യാസ നിലവാരം കൊണ്ടും അച്ചടക്കത്തോടെയും ധാര്‍മിക ബോധത്തോടെയും വളരുന്ന കുട്ടികളെ വാര്‍ത്തെടുക്കുന്ന പ്രദേശത്തെ ശ്രദ്ധേയമായ വിദ്ധ്യാഭ്യാസ സമുച്ചയമാണ്. അണ്‍ ഐഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിന് ഈയിടെയാണ് സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരം ലഭ്യമായത്. 
           നാലാം തിയ്യതി വെള്ളിയാഴ്ച്ച ഉമ്മുല്‍ ഖുറാ ഇസ്ലാമിക് കോം‌പ്ലക്സ് പ്രസിഡന്റ് സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ നാല് ദിവസം നീണ്ടു നില്‍ക്കുന്ന വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് ഉല്‍ഘാടന സമ്മേളനം, ആത്മീയ സദസ്സ്, ദിഖ്‌ര്‍ ഹല്‍ഖ, കുടുംബ സംഘമം, നസീഹത്ത് മീറ്റ്, പൂര്‍വ്വ വിദ്യാര്‍ഥി സംഘമം, പ്രാസ്ഥാനിക വേദി, ദ‌അവാ മീറ്റ്, റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങ് ശിലാ സ്ഥാപനം, സെമിനാര്‍ , സമാപന സമ്മേളനം തുടങ്ങി വിവിധ പരിപാടികള്‍ മോങ്ങം ഉമ്മുല്‍ ഖുറാ നഗര്‍ , ഹസനിയ്യാ ഓഡിറ്റോറിയം, ഉമ്മുല്‍ ഖുറാ ഹെയര്‍ സെകണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയം, ഉമ്മുല്‍ ഖുറാ കാം‌പസ് മസ്ജിദ് എന്നിങ്ങനെ വിവിധ വേദികളില്‍ വെച്ച് നടത്തപെടും.
       വിവിധ പരിപാടികളില്‍ ശൈഖുനാ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ , പേരോട് അബ്ദുറ‌ഹ്‌മാന്‍ സഖാഫി, പൊന്മള അബ്ദുള്‍ ഖാദര്‍ മുസ്ലിയാര്‍ , ഇ സുലൈമാന്‍ മുസ്ലിയാര്‍ , തുടങ്ങിയ നിരവധി പണ്ഡിതരും സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി. സ്ഥലം എം എല്‍ എ കെ മുഹമ്മദുണ്ണിഹാജി തുടങ്ങി രാഷ്‌ട്രീയ മത സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി പി.എം.കെ.ഫൈസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment