മോങ്ങം ഫുട്ബോള്‍ ലേഖകന്‍ ഓര്‍ക്കാന്‍ മറന്നത്


           മോങ്ങം ഫുട്ബാളിനെ കുറിച്ച് ഉമര്‍ എഴുതിയ ലേഖനം വായിച്ചു വളരെ സന്തോഷം, ആദ്യം ലേഖനത്തില്‍ എഴുതാന്‍ വിട്ടുപോയ ഓളിക്കല്‍  കുഞ്ഞു, മഠത്തില്‍ അലവികുട്ടി ഹാജി, TP കുഞ്ഞു  എന്നിവരെ ചേര്‍ത്ത് പുതുക്കി പ്രസിദ്ധീകരിച്ചതില്‍ നന്ദി. എന്നാല്‍ അഖിലേന്ത്യ സെവന്‍സ് ടൂര്‍ണമെന്റില്‍ മോങ്ങത്തിനു ഒരു പേര് ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്നു പിന്നില്‍ പ്രവര്‍ത്തിച്ച ഒരു വെക്തിയെ വിട്ടുകളയാന്‍ പാടില്ലായിരുന്നു.
    അലവികുട്ടി(കുവൈത്ത് ട്രാവല്‍സ് ) എന്ന വെക്തിയെ ഈ ലേഖനത്തില്‍ പരാമര്‍ശിച്ചു കണ്ടില്ല. അലവികുട്ടിയുടെ പ്രയത്നം തള്ളികളയാന്‍ പാടില്ലാത്തതായിരുന്നു. എത്രയോ അഖിലേന്ത്യ സെവന്‍സ് ട്രോഫികള്‍ മോങ്ങത്തിന്നു (ഉമറിന്റെ ലേഖനത്തില്‍ പറഞ്ഞ മൊറയുര്‍ അടക്കം) വാങ്ങി തന്നതും, എത്രയോ മോങ്ങതുകരായ കളിക്കാര്‍ക്ക്‌ അഖിലേന്ത്യ സെവന്‍സ് ടൂര്‍ണമെന്റില്‍ കളിക്കാന്‍ അവസരം ഉണ്ടാക്കി കൊടുത്തതും ഈ അലവികുട്ടി ആയിരുന്നു. കൂടാതെ സന്തോഷ്‌ ട്രോഫി ജേതാക്കളായ (ചാക്കോ,ഐ.എം.വിജയന്‍ ജോപ്പോള്‍ അഞ്ചേരി, ജാബിര്‍ , പാപ്പച്ചന്‍ , ഷറഫലി, ആസിഫ് സഹീര്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ അടങ്ങുന്ന) കേരള ടീമിലെ താരങ്ങള്‍ക്ക് മോങ്ങത്ത് ഒരു സ്വീകരണം നല്‍കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും, ഇത്രയും വലിയ താരങ്ങളെ അതില്‍ പങ്കെടുപ്പിക്കാന്‍ സാധിച്ചതും കുവൈത്ത് അലവികുട്ടിയുടെ മാത്രം കഴിവു കൊണ്ട് മാത്രമായിരുന്നു. അതു പോലെ ലേഖനത്തില്‍ പറഞ്ഞ "മോങ്ങം    അഖിലേന്ത്യ സെവന്‍സ് ടൂര്‍ണമെന്റ് "നടത്താന്‍ തുടക്കം കുറിച്ചതും, മുന്നിട്ട് ഇറങ്ങയതും ഒക്കെ അലവികുട്ടി ആയിരുന്നു. മോങ്ങം ഫുട്ബോളിനെ കുറിച്ച് പറയുമ്പോള്‍ ഒരിക്കലും വിട്ടുപോകാന്‍ പാടില്ലാത്തതാണ് അലവികുട്ടിയെ പോലെയുള്ളവരെ.
       പിന്നെ മോങ്ങം ഫുട്ബാളിന് പ്രതാപം നഷ്‌ടപെട്ടു എങ്കില്‍ അതിന്നു കാരണക്കാര്‍ നമ്മള്‍ മോങ്ങത്ത്ക്കാര്‍ തന്നെയല്ലേ..? ലേഖനത്തില്‍ കൊടുത്ത ഫോട്ടോയില്‍ കണ്ട നാണിയും, കബീറും    പോലെ എത്രയോ ചുണകുട്ടന്‍മാര്‍ ആ കാലഘട്ടത്തിലും, അതിനു ശേഷം വന്ന തലമുറയിലും ഉണ്ടായിരുന്നു.  അതിന്റെ പ്രധാന കാരണം അങ്ങാടിയിലെ ആ ഗ്രൌണ്ട് തന്നെയായിരുന്നു. ഇന്ന് ഒരു പന്ത് തട്ടാന്‍ മോങ്ങത്ത്  ഇടമുണ്ടോ...? പഞ്ചായത്ത് പ്രസിഡന്റും, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റും, ഒരേ സമയത്ത്    മോങ്ങത്ത്കാര്‍ ആയിരുന്നു എന്നിട്ട് എന്തുകിട്ടി.
    ജില്ലാ, ഉപജില്ലാ തലത്തില്‍ എല്ലാ വര്‍ഷവും യു.പി  സ്‌കൂള്‍ തലത്തില്‍ മോങ്ങം സ്‌കൂള്‍ സമ്മാനങ്ങള്‍ വാരി കൂട്ടുന്നു.   കേരളത്തില്‍ അറിയപെട്ടിരുന്ന ഗോള്‍ കീപ്പര്‍ മാരില്‍ ഒരാളായ നജീബിനെ പോലെയുള്ള പി.ടി.മാസ്റ്റര്‍ ഉണ്ടായിട്ടും, ഉച്ച കഞ്ഞിയുടെ പിച്ച കണക്ക് പറഞ്ഞു    കലഹിക്കനല്ലാതെ , ഒരു  സ്‌കൂള്‍ ഗ്രൌണ്ട് എന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും നമ്മുടെ സ്‌കൂള്‍ പി.ടി.എ കമ്മറ്റിക്കോ, മാനേജ്മെന്റ് ട്രസ്റ്റിനോ കഴിഞ്ഞിട്ടില്ല എന്ന സത്യം ഏതൊരു പന്തുകളി കമ്പക്കാരുടെയും സ്വകാര്യ ദു:ഖം തന്നെയാണ്.
     ഇനിയെങ്കിലും നമ്മുടെ നാട്ടിലെ ക്ലബ്ബുകളും രാഷ്ട്രീയ സാമൂഹിക നേതാക്കളും സംഘടനകളും ഇതിനു വേണ്ടി ശ്രമിക്കട്ടെ...! വേറെ ആര്‍ക്കും വേണ്ടിയല്ല, നമ്മുടെ നാടിനും നമ്മുടെ മക്കള്‍ അടങ്ങുന്ന നാളെത്തെ തലമുറക്കും വേണ്ടി. 
(മോങ്ങത്തിന്റെ മുന്‍ ഗോള്‍കീപ്പറും പ്രശസ്‌ത ക്രികറ്റ് താരവുമായിരുന്നു ഗഫൂര്‍ വാളപ്ര: എഡിറ്റര്‍ )

5 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

പണ്ട് ഇത് പോലെ തടപ്പറമ്പില് ഒരു ഗ്രൗണ്ട് ഉണ്ടായിരുന്നു അന്ന് മോങ്ങത്തെകുറെ ചെറുപ്പക്കാര്‍ (ഗഫൂര്‍ അടക്കം) അവിടെ ക്രിക്കറ്റ്‌ കളിച്ചിരുന്നു അന്ന് മോങ്ങത്ത് മികച്ച ഒരു ടീം ഉണ്ടായിരുന്നു, പിന്നെ ഒരു വോളിബോള്‍ കോര്‍ട്ടും ഉണ്ടായിരുന്നു ....ഇപ്പോള്‍ സ്കൂള്‍ തലത്തോടെ ഇതെല്ലം അവസാനിക്കുന്ന ഒരു ദുരവസ്ഥയാണ് നാട്ടില്‍ നടക്കുന്നത് ... ഇന്ന് മോങ്ങത്ത്ഒരു കായിക ഇനത്തിനും പ്രോത്സാഹനം നല്കാന്‍ അധികാരികള്‍ ശ്രമിക്കുന്നില്ല ...... മോങ്ങത്തെ ഭാവി തലമുറയുടെ ആരോഗ്യമാണ് ഇതിലൂടെ നശിക്കുന്നത് ഇനിയെങ്കില്‍ ജനങ്ങള്‍ ഉണരണം ...നമ്മുടെ കുട്ടികള്‍ക്ക് വേണ്ടിയെങ്കിലും ... എല്ലാവരുടെയും മനസ്സിലുണ്ടായിരുന്നത് ഗഫൂര്‍ക്ക പറഞ്ഹു ധീരമായ നിലപാട്

Habeebi Gafoore....

Mongath ground ellathathin Panchayath presidentineyo atho block presidentineyo vimarshichitt karyamilla....Venemnegiloru club kootaymakk cheyyavunna cheriya karyam mathrame ollu ath

ഗഫൂര്‍ പറഞ്ഞത് അക്ഷരം പ്രതി ശെരിയാണ്.ഒരു നാടിനെ നന്നാക്കുന്ന ശ്രമം നമ്മുടെ നാടുകാര്‍ക്കോ,പഞ്ചായത്ത് ഭരിക്കുന്ന പ്രമാണി വര്‍ഗതിനോ ഇല്ല.എന്തിനേറെ ഒരു സ്ട്രീറ്റ് ബള്‍ബ്‌ മാറ്റിയിടാന്‍ പോലും മോങ്ങാതെ ഒരു റിലീഫ് കമ്മിറ്റി ആണു മുന്കയ്യെടുകുനത് എന്ന് പറയുമ്പോള്‍ അത് സൂച്ച്ചിപികുനത് നമ്മുടെ അധികാരികളുടെയും,എല്ലാ രാഷ്ട്രീയ പാര്‍ടികളുടെയും ദുരവസ്ഥ മാത്രമാണ്.വിദേശത്ത് ജീവിക്കുന്ന ഒരു സാദാരണ നാടുകാരന്‍ ഇതു ഒരു സാമൂഹിക ദുരന്ധം എന്നു വിധി എഴുതേണ്ടി വരുന്നു.

ഷരീഫെ,
''പഞ്ചായത്ത് പ്രസിഡന്റും, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റും മോങ്ങത്ത്ക്കാര്‍ ആയിട്ടും , രണ്ടു ,മൂന്ന് മൊബൈല്‍ ട്ടവെര്‍ അല്ലാതെ മോങ്ങത്തിനു വേണ്ടി വേറെ ഒന്നും കിട്ടിയില്ല ''എന്നാണ് മോങ്ങത്ത് പരക്കെ ജനങ്ങള്‍ പറയുന്നത് .അരിമ്പ്ര ബാപ്പു പഞ്ചായത്ത് പ്രസിഡന്റു ആയപ്പോള്‍ അരിമ്പ്ര എത്രമാത്രം പുരോഗമിച്ചു എന്നത് നമ്മള്‍ കണ്ടതാണല്ലോ ? അത്രയേ ഞാന്‍ ഉദ്ദേശിച്ചത് ,അല്ലാതെ ആരെയും വിമര്‍ശിച്ചത് അല്ല .

എന്റെ ലേഖനത്തിലെ പോരായ്മകള്‍ ചൂണ്ടികാണിച്ചതിന് വാളപ്ര ഗഫൂറിന് നന്ദി,ഞാന്‍പെട്ടെന്ന് തയ്യാ‍റാ‍ക്കിയ ഒരു ലേഖനമായിരുന്നു അത്,മോങ്ങത്ത് ഫുട്ബാള്‍ ഒരു ആവേശമായി മുന്‍കാലങ്ങളില്‍ നിലനിര്‍ത്തിപോന്നതില്‍ ശാരീരികമായും,സാമ്പത്തികമായുംമുന്നില്‍ നിന്ന് നേത്രത്വം കൊടുത്ത വ്യക്തി എന്നനിലയില്‍ ചേങ്ങോടന്‍ അലവിക്കുട്ടിയെ (കുവൈത്ത് അലവിക്കുട്ടി) ഞാന്‍ ലേഖനത്തില്‍ പരാമര്‍ശിക്കേണ്ടതായിരുന്നു,അത് വിട്ട് പോയത് എന്റെ വീഴ്ച്ചയായിണ്,ഞാന്‍ ഖേദിക്കുന്നു .ഞാന്‍ലേഖനം തയ്യാറാക്കി എന്റെ മോങ്ങം ന്യൂസ് ബോക്സ് എഡിറ്റോറിയല്‍ ബോര്‍ഡിന് നകുമ്പോള്‍ വാളപ്ര ഗഫൂര്‍ ഉള്‍പ്പടെയ്യുള്ള പഴയകാല ഫുട്ബാള്‍ കളിക്കാരുമായി ബന്ധപ്പെടണമെന്ന്കൂടി നിര്‍ദ്ദേശിച്ചിരുന്നു,അങ്ങിനെ ചെയ്തിരുന്നുവെങ്കില്‍ അപ്പോള്‍ തന്നെ തിരുത്താമായിരുന്നു.

Post a Comment