നെല്ലിക്കുത്ത് ഇസ്‌മായില്‍ മുസ്ലിയാരുടെ നിര്യാണത്തില്‍ അനുശോചിച്ചു


 
         ജിദ്ദ: പ്രമുഖ പണ്ഡിതനും സമസ്‌ത കേരള ജം‌ഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായിരുന്ന നെല്ലിക്കുത്ത് ഇസ്‌മായില്‍ മുസ്ലിയാരുടെ നിര്യാണത്തില്‍ ബി.ചെറിയാപ്പുവിന്റെ അദ്ധ്യക്ഷതയില്‍ ബവാദിയില്‍ ചേര്‍ന്ന മോങ്ങം ഉമ്മുല്‍ഖുറാ സുന്നി ജമാ‍‌അത്ത് യോഗം അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.
         ഇസ്ലാമിക പ്രമാണങ്ങളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന വിശുദ്ധ ഹദീസിനെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് ദുര്‍വ്യാഖ്യാനം ചെയ്യുകയും അതിന്റെ ആധികാരികതയെ തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ ഹദീസ് വിജ്ഞാനത്തില്‍ അഗാധ പാണ്ഡിത്യമുള്ള മഹാനവര്‍കളുടെ വിയോഗം മുസ്ലിം കേരളത്തിന് കനത്ത നഷ്ടം തന്നെയാണെന്ന് യോഗം വിലയിരുത്തി. സി.കെ.അലവിക്കുട്ടി കാരാപറമ്പില്‍ , അബ്ദുല്‍ കരീം ചെരിക്കക്കാട്, സി.കെ.ഹംസ, പി.മുഹമ്മദ് അമീന്‍ , ഉമര്‍ ചേങ്ങോടന്‍ എന്നിവര്‍ പ്രസംഗിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment