മോങ്ങം വിഷു ആഘോഷിച്ചു

            മോങ്ങം: സമ്രദ്ദിയും ഐശ്വര്യവും വിളിച്ചോതുന്ന കാര്‍ഷിക ഉത്സവമായ വിഷു പരമ്പരാകതമായ രീതിയില്‍ അതിവിപുലമായി ആഘോഷിച്ചു.പടക്ക കടകളില്‍ വ‌ന്‍‌തിരക്കാണ് അനുഭവപ്പെട്ടത്.ബാങ്ക് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് തുടര്‍ച്ചയായി മൂന്ന് ദിവസം അവധി ലഭിച്ചതും ആഘോഷം മാറ്റ് കൂട്ടാന്‍ കാരണമായി. കുട്ടികള്‍ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷം ഗംഭീരമാ‍കിയപ്പോള്‍ മോങ്ങമാകെ ശബ്ദമുകരിതമായി. പുരുഷന്‍‌മാര്‍ അല്‍പ്പം ലഹരി നുകര്‍ന്ന് വിഷു ആഘോഷമാ‍ക്കിയപ്പോള്‍ വീടുകളില്‍ വിഭവസമ്ര്‌ദ്ദമായ ഭക്ഷണങ്ങള്‍ തയ്യാറാക്കിയാണ് വീട്ടമ്മമാര്‍ വിഷുവിനെ വരവേറ്റത്. വിഷുക്കണിയും വിഷു ക്കൈനീട്ടവുമെല്ലാം ആചാരപരമായ രീതിയില്‍ തന്നെ നടന്നു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment