വേനല്‍ മഴ മോങ്ങത്ത് കനത്ത് നാശ നഷ്‌ടം

         
           മോങ്ങം: കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത കാറ്റിലും മഴയിലും മോങ്ങത്തും പരിസരങ്ങളിലും വ്യാപകമായ നാശ നഷ്‌ടങ്ങളുണ്ടാക്കി. പല സ്ഥലങ്ങളിലും വേനല്‍ കൃഷി കാറ്റില്‍ നശിക്കുകയും വന്‍ മരങ്ങള്‍ കടപുഴകി വീണതായും റിപ്പോര്‍ട്ടുണ്ട്. മോങ്ങത്ത് പല വീടുകളിലും ഗാര്‍ഹിക ആവിശ്യങ്ങള്‍ക്കായി കൃഷി ചെയ്‌ത വാഴ, കപ്പ എന്നിവ വ്യാപകമായി നശിച്ചിട്ടുണ്ട്.
               കാറ്റും മഴയും ഏറ്റവും കൂടുതല്‍ രൂക്ഷമായി സംഹാര താണ്ഡവമാടിയ ചെറുപുത്തൂര്‍ മേഖലയില്‍ വേനല്‍ കാല പച്ചക്കറി കൃഷിയെ കാറ്റും മഴയും കാര്യമായ രീതിയില്‍ ബാധിച്ചതിനാല്‍ ലക്ഷങ്ങളുടെ നഷ്‌ടം സംഭവിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂജിപ്പിക്കുന്നു. ചെറുപുത്തൂരില്‍ നിരവധി വാഴ തോട്ടങ്ങള്‍ നശിച്ചിട്ടുണ്ട്. ഏതാണ്ട് ആയിരത്തി അഞ്ഞൂറ് വാഴകളെങ്കിലും കാറ്റില്‍ ഒടിഞ്ഞ് നിലം പൊത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകള്‍ . അഹമ്മദ് മാസ്റ്റര്‍ , വി.അവറാന്‍ ,  പി.ആലി. മുഹമ്മദാജി, എം.സി.അഹമ്മദ് ബാപ്പു, കെ.ഹംസ ഹാജി എന്നിവരുടെ നേന്ത്ര വാഴ തോട്ടങ്ങളാണ് പാടെ നശിച്ചത്. കുലച്ച് മൂപെത്താ‍റാവുന്നതിന് മുന്‍പുണ്ടായ ഈ പ്രകൃതി ദുരന്തം കര്‍ഷകരുടെ സ്വപനങ്ങള്‍ തകര്‍ത്തെറിഞ്ഞാണ് കടന്ന് പോയത്. പുല്‍‌പറ്റ പഞ്ചായത്ത് കൃഷി ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് നഷ്‌ടങ്ങളുടെ കണക്കുകള്‍ ശേഖരിച്ചു.
        കനത്ത കാറ്റില്‍ പലയിടങ്ങളിലും മരങ്ങള്‍ വീണും അല്ലാതെയും ലൈനുകള്‍ പൊട്ടി വീണതിനാലും മറ്റും മോങ്ങത്തിന്റെ ഏതണ്ടെല്ലാ ഭാഗങ്ങളിലും വൈദ്യുതി പൂര്‍ണമായും നിലച്ചിരുന്നു. ഇരുപത്തിനാല് മണിക്കുറോളം കെ.എസ്.ഇ.ബി ജീവനക്കാര്‍ പാടുപെട്ടാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്. ഒളമതിലിനടുത്ത് മൂന്ന് വൈദ്യുതി പോസ്റ്റുകള്‍ കടപുഴകി വീണുവെങ്കിലും ആളപായമൊന്നും ഉണ്ടായിട്ടില്ല. മോങ്ങത്ത് പ്ലാവുകളില്‍ നിന്നും മാവുകളില്‍ നിന്നും മൂക്കാത്ത ചക്കകളും കണ്ണി മാങ്ങകളും വ്യാപകമായി കൊഴിഞ്ഞു വീണു. പൊടി പടലങ്ങളോട് കൂടിയ ചുഴലികാറ്റാണ് മോങ്ങം ഭാഗങ്ങളില്‍ അടിച്ച് വീശിയതെങ്കിലും രാത്രി എട്ട് മണിക്കായതിനാല്‍ ആളുകളൊക്കെ വീടിനകത്ത് ആയതിനാല്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ശക്തമായ ഇടിമിന്നലില്‍ പല വീടുകളിലെയും ഇലക്‍ട്രോണിക്ക് ഇലക്‍ട്രിക്ക് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 

2 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

രാഷ്‌ട്രീയവും മതവും തമാശയും കൌതുകവും മാത്രമല്ല കാര്യ ഗൌരവമുള്ള വാര്‍ത്ത്കളും നിങ്ങള്‍ കണ്ടെത്തുന്നു.... അഭിനന്ദനാര്‍ഹം

Post a Comment