മിന്നല്‍ : മിനാരം തകര്‍ന്നു


   മോങ്ങം: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലില്‍ മോങ്ങം തടപറമ്പ് ഉമ്മുല്‍ ഖുറാ മസ്ജിദ് ഭാഗികമായി തകര്‍ന്നു. പള്ളിയുടെ മിനാരം തകര്‍ന്ന് താഴെ വീഴുകയും ജനല്‍ ചില്ലുകളും ടൈലുകളും പൊട്ടി തെറിക്കുകയും ചെയ്‌തു. കഴിഞ്ഞ നാല് ദിവസങ്ങളായി മോങ്ങത്തും പരിസരങ്ങളിലും ഇടിയോട് കൂടിയ മഴയും കാറ്റും തുടരുകയാണ്.
ഉമ്മുല്‍ ഖൂറാ മസ്ജിദ് ഫയല്‍ ചിത്രം
            തടപറമ്പിനെ പിടിച്ചു കുലുക്കിയ ഇടിമിന്നല്‍ രാത്രി ആയതിനാല്‍ ഒരു വന്‍ ദുരന്തമാണ് ഒഴിവായത്.   വൈകുന്നേരങ്ങളില്‍ വളരെ അധികം കുട്ടികള്‍ കളിക്കുന്നയിടമാണ് തടപ്പറമ്പ്. കൂടാതെ  സ്‌കൂള്‍ ഗ്രൌണ്ടായതിനാല്‍ സ്‌കൂള്‍ കുട്ടികളും ധാരാളമുണ്ടാകുമാ‍യിരുന്നു. ഇടി നിലം ഇറങ്ങി പൊട്ടിയതാണെന്ന് തീയുണ്ടകള്‍ ഭൂമിയില്‍ വന്ന് വീഴുകയായിരുന്നു വെന്നും ദൃക്‌‌സാക്ഷികള്‍ പറഞ്ഞു.
         മുപ്പതടി ഉയരമുണ്ടായിരുന്ന മിനാരത്തിന്റെ പള്ളിയുടെ ടര്‍സിനു മുകളിലും താഴിക കുടത്തിനും ഇടയിലുള്ള ഏതാണ്ട് ഇരുപതടിയോളം വരുന്ന ഭാഗങ്ങളാണ് മിന്നലേറ്റ് ചിന്നി ചിതറിയത്. പള്ളിയിലെ ഇലക്‍ട്രിക് വയറിങ്ങും ലൈറ്റ് ഫാന്‍ ഉച്ച്ഭാഷിണി എന്നിവ പൂര്‍ണമായും നശിച്ചു.  ഏതാണ്ട് മൂന്ന് ലക്ഷം രൂപയുടെ നഷ്‌ടം പള്ളിക്ക് സംഭവിച്ചതായി കണക്കാക്കുന്നു. ദുരന്തത്തിന്റെ ആഘാതത്തില്‍നിന്ന് ഇപ്പോഴും തടപറമ്പ് പ്രദേശം മോചിതമായിട്ടില്ല. മോങ്ങത്തെയും പരിസരങ്ങളിലെയും നിരവധി തെങ്ങുകള്‍ക്കും വന്‍ മരങ്ങള്‍ക്കും ഇടിമിന്നെലേറ്റതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
         

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

തുറസ്സായ സ്ഥലവും ഉയര്‍ന്നു നില്‍ക്കുന്ന മിനാരവും മിന്നല്‍ ഏല്‍ക്കാന്‍ കാരണമായിരിക്കും , ദൈവത്തോട് പറയുകയല്ലാതെ നമുക്ക് തടയാന്‍ കഴിയില്ലല്ലോ ........

Post a Comment