ഇര്‍ശാദിയ നഴ്‌സറി സ്‌കൂള്‍ പത്താം വാര്‍ഷികം ആഘോഷിച്ചു

          മോങ്ങം: ഇര്‍ശാദുസ്സ്വിബിയാന്‍ മദ്റസയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇര്‍ശാദിയ നഴ്‌സറി സ്‌കൂളിന്റെ പത്താം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. നഴ്‌സറി കുട്ടികളുടെ വിവിധയിനം കലാപരിപാടികള്‍ സദസ്സിന് ഹരം പകര്‍ന്നു.സമ്മാനദാന സമ്മേളനത്തില്‍ പ്രമുഖ അന്ധകലാകാരന്‍ ടിവി ആര്‍ടിസ്റ്റ്മായ അബ്ദുജലീല്‍ പരപ്പനങ്ങാടി സംബന്ധിച്ചൂ. അന്ധരായിട്ടും അറിവിന്റെ ജാലകം സദസ്സിന്മുമ്പാകെ തുറന്ന് കൊടുത്തത് കാണികളെ അമ്പരിപ്പിച്ചു.സികെ ബാപ്പു,ബി കുഞ്ഞുട്ടി, പ്രൊ: ബി. മുഹമ്മദുണ്ണി, സി കെ മുഹമ്മദ്, ഹംസ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

ആശംസകള്‍ .......

Post a Comment