പുത്തന്‍ വീട്ടില്‍ ഉണ്ണി മുഹമ്മദ് എന്ന കുഞ്ഞാപ്പ നിര്യാതനായി

          മോങ്ങം: ആലുങ്ങപൊറ്റയില്‍ താമസിക്കും കോടാലി പുത്തന്‍ വീട്ടില്‍ ഉണ്ണി മുഹമ്മദ് എന്ന കുഞ്ഞാപ്പ നിര്യാതനായി. കിഡ്നി സംബന്ദമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ധേഹം കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ റിസര്‍ച്ച് സെന്ററില്‍ ഡയാലിസിസ് നടന്ന് കൊണ്ടിരിക്കെ ഹൃദയാഘാദം മൂലമാണ് മരണ പെട്ടത്. ഇന്ന് രാവിലെ സാധാരണ ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ധേഹം ഉച്ചയോടെയാണ് മരണപ്പെട്ടത്. 
               ഭാര്യ ഫാത്തിമ, സൈതലവി, അസീസ് (യാന്‍ബു), ഹംസ, അബ്ദുള്‍ നാസര്‍ , റുഖിയ, റഫീഖ, ഉമൈസ എന്നിവര്‍ മക്കളും, സൈത് നല്ലളം, നസീര്‍ ഗൂഡലൂര്‍ , ഹസ്സന്‍ കെ.പി (ജിദ്ദ), സുബൈദ, ഫൈസല, ഫൌസിയ, മുംതാസ് എന്നിവര്‍ മരുമക്കളുമാണ്. മയ്യിത്ത് നാളെ (വ്യാഴം) രാവിലെ 9 മണിക്ക് മോങ്ങന്‍ ജുമുഅത്ത് പള്ളി കബര്‍സ്ഥാനില്‍ കബറടക്കും.

3 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

ഉണ്ണി മുഹമ്മദ് എന്ന കുഞ്ഞാപ്പയുടെ നിര്യാണത്തില്‍ എന്റെ മോങ്ങം ന്യൂസ് ബോക്സിന്റെ പിന്നണി പ്രവര്‍ത്തകരുടെ അനുശോചനം രേഖ്പെടുത്തുന്നു... കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നു

ബി.ബഷീര്‍ ബാബു (ചെയര്‍മാന്‍ )
സി.ടി.അലവി കുട്ടി (ചീഫ് എഡിറ്റര്‍ )
കെ.ഷാജഹാന്‍ (എഡിറ്റര്‍ ഇന്‍ ചാര്‍ജ്)

അള്ളാഹു അദ്ദേഹത്തിന് പരലോകത്ത് വിജയം നല്‍കട്ടെ ...

Post a Comment