114 രാജ്യങ്ങളുടെ കറന്‍സികളുടെ അപൂര്‍വ്വ ശേഖരവുമായി ജാഫര്‍ മോങ്ങം.        ജിദ്ദ: തിരക്ക് പിടിച്ച പ്രവാസ ജീവിതത്തിനിടയിലും  നൂറ്റിപ്പതിനാല് രാജ്യങ്ങളിലെ ഏകദേശം മുന്നൂറില്‍ പരം കറന്‍സികളുടെ അപൂര്‍വ്വ ശേഖരവുമായി മോങ്ങം സ്വദേശി എന്‍ . പി. ജാഫര്‍ മറ്റുള്ളവരില്‍ നിന്നും വിത്യസ്ഥനാകുന്നു. ആളുകള്‍  ഫെയ്സ് ബുക്കിന്റെയും മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളുടെയും പിറകെ പോയി സമയം ചിലവഴിക്കുമ്പോള്‍ അതില്‍ നിന്നല്ലാം വിത്യസ്ഥനായി കറന്‍സി ശേഖരണത്തിലൂടെ പുതു തലമുറക്ക് ഒരു മാതൃകയവുകയാണ് ഈ യുവാവ്. ചെറുപ്പം മുതല്‍ തന്നെ ഇത്തരം കറന്‍സി ശേഖരണ ശീലമുള്ള ജാഫറിനു ദമാമിലും ജിദ്ദയിലുമായുള്ള ആറു വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടക്കും നാട്ടിലും ഗള്‍ഫിലുമായി ഈ ശേഖരം ഒരു നിധിയായി സൂക്ഷിക്കുവാന്‍ കഴിയുന്നു എന്നുള്ളത് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വിത്യസ്ഥനാക്കുന്നു.
      ആരുടെയെങ്കിലും കയ്യില്‍ തന്റെ കയ്യിലില്ലാത്ത ഏതെങ്കിലും രാജ്യങ്ങളുടെ കറന്‍സി ഉണ്ടെന്നറിഞ്ഞാല്‍ അത് കയ്യില്‍ കിട്ടുന്നത് വരെ അദ്ദേഹത്തിന് വേവലാതിയാണെന്നാണ് അദ്ദേഹത്തിന്റെ ഭാര്യയില്‍ നിന്നും ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത്. ജാഫറിന്റെ ഈ കറന്‍സിയോടുള്ള താല്‍‌പ്പര്യവും ആത്മാര്‍ത്ഥതയും മനസ്സിലാക്കി ചിലര്‍ സ്നേഹത്തോടെ അദ്ദേഹത്തിന് സമ്മാനിക്കാറുണ്ടെന്നും ജാഫര്‍ പറയുന്നു. അത് കയ്യില്‍ കിട്ടുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തുണ്ടാകുന്ന സന്തോഷം ഒന്നു കാണേണ്ടത് തന്നെയാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹ്രുത്തുക്കള്‍ പറഞ്ഞു. ജിദ്ദയില്‍ ബലദിലുള്ള മണി എക്‍സേഞ്ചില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി അലി ബായ് തന്റെ ഈ വിയത്തിലുള്ള താലപര്യം കണ്ട് തനിക്ക് പല അമൂല്യ കറന്‍സികളും സംഘടിപ്പിച്ച് തരാറുണ്ടെന്നും ജാഫര്‍ പറഞ്ഞു. 
         മോങ്ങം ചെരിക്കക്കാട് പരേതനായ എന്‍പി.അഹമ്മദാജിയുടെ ചെറിയ മകനാണ് ജാഫര്‍ എന്ന മാനു. ജിദ്ദയില്‍ കുടുംബ സമേതം തമസിക്കുന്ന ജാഫര്‍ ഇപ്പോള്‍ ജാമിയാ ഗുവൈസയില്‍ സ്വന്തമായി ഒരു ടോയ്സ് ഷോപ്പ് നടത്തുകയാണ്. അമൂല്യമായ കറന്‍സി ശേഖരണത്തില്‍ ഭാര്യ ജസീല വിവാഹത്തിനു മുമ്പുള്ള തന്റെ പ്രണയ കാലം തൊട്ട് തന്നെ അകമഴിഞ്ഞ പിന്തുണ നല്‍കാറുണ്ടെന്ന് ജാഫര്‍ പറയുന്നു. എന്നാല്‍ ഭാര്യയുടെ അശ്രദ്ധ മൂലം രണ്ട് വര്‍ഷം മുമ്പ് നാട്ടില്‍ തന്റെ ശേഖരത്തിലുള്ള നൂറോളം കറന്‍സികള്‍ നഷ്‌ട പെട്ടത് ഇന്നും ജാഫറിനു നൊമ്പരപെടുത്തുന്ന ഓര്‍മ്മയാണ്. സൌദി കെ.എം.സി.സി സ്ഥാപക നേതാവും ഒരു തികഞ്ഞ പൊതു പ്രവര്‍ത്തകനുമായിരുന്ന പരേതനായ ബങ്കാളത്ത് അബ്‌ദു ഹാജിയുടെ ഇളയ മകളാണ് ഭാര്യ ജസീല. മൂല്യം കൂടുതലുള്ള കറന്‍സികള്‍ വാങ്ങുന്നതില്‍ ചിലപ്പോഴൊക്കെ ഭാര്യ എതിര്‍ക്കാറുണ്ടെങ്കിലും അവളുടെ അകമഴിഞ്ഞ പിന്തുണ ഈ ശേഖരണത്തിന്റെ പിന്നിലുണ്ട്.
           ഇന്നത്തെ ക്കാലത്ത് ഒന്നിനും സമയം തികയുന്നില്ലെന്ന് പറഞ്ഞ് ഓടി നടക്കുന്ന സമൂഹത്തിന്  അടുക്കും ചിട്ടയുമുണ്ടെങ്കില്‍ എല്ലാത്തിനും ഇഷ്ടം പോലെ സമയവും ജീവിതത്തില്‍ ഇത്തരത്തില്‍ ഇഷ്ടപ്പെട്ട ചില ഹോബികൂടിയുണ്ടെങ്കില്‍ സമാധാനവും മന:സംതൃപ്‌തിയും നേടാന്‍ കഴിയുമെന്നും ജാഫര്‍ തന്റെ ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് കാണിച്ച് കൊടുക്കുന്നു. ഈ വ്യക്തിയുമായോ കറന്‍സി ശേഖരണവുമായോ എന്തെങ്കിലും കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അദ്ദേഹവുമായി നേരിട്ട് ഫോണിലോ, ഇമെയില്‍ മുഖാന്തിരമോ ബന്ധപ്പെടാവുന്നതാണ്. +966567318378,  jjkenz2008@gmai.com 

4 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

its amaizing realy is it true masha allah

ഇയാള്‍ക് പ്രതേകിച്ചു വേറെ ജോലി ഒന്നുമില എന്ന് തോനുന്നു !!!!!!!!!!!!!!!!!!!!!!!

Congrats Maanu,, ithu ellarkkum sadhikkunna onnalla....Keep it UP......

ohOOOOOOOOOOOOOOOOO !!!!!!!!!!!!!!!!!!!!!!!!!!!!!!!

Post a Comment