ടെന്‍ഷന്‍ഫ്രീ ക്ലാസ്സ് ശ്രദ്ദേയമായി

      മോങ്ങം. മോറല്‍ ടീം സംഘടിപ്പിച്ച ടെന്‍ഷന്‍ഫ്രീ ക്ലാസ്സ് വിഷയാവതരണം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ദേയമായി.ക്ലാസെടുത്ത പ്രശസ്‌ത ഹോമിയോ സൈകോളജിസ്റ്റ് ഡോക്‌ടര്‍ എ.പി അബ്‌ദുള്ളകുട്ടി കിഴിശ്ശേരി ജീവിതത്തില്‍ ടെന്‍ഷന്‍ ഉണ്ടാവാനുള്ള പ്രാധാന കാരണങ്ങളല്ലാം വിശദമായി അവതരിപ്പിച്ചു, ഇതില്‍ പ്രധാനം പണമാണെന്നും പണമില്ലായ്‌മ ടെന്‍ഷന്‍ വര്‍ദ്ദിപ്പിക്കുമെന്നും അബ്ദുള്ളകുട്ടി പറഞ്ഞു. ടെന്‍ഷന്‍ ഒഴിവാക്കാന്‍ ഒരേ ഒരു മാ‍ര്‍ഗ്ഗം  ദൈവവിശ്വാസം മുറുകെ പിടിച്ച് ജീവിക്കലാണെന്നും, അല്ലാതെ പാട്ട് കേള്‍ക്കലും മറ്റ് ലഹരി വസ്‌തുക്കള്‍ക്ക് പിന്നാലെ പോവലൊന്നും ടെന്‍ഷനില്‍നിന്ന് മുക്തമാവാനുള്ള മാര്‍ഗ്ഗ്ഗ്ഗങ്ങളല്ലെന്നും ശ്രോദ്ദാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അബ്ദുള്ളകുട്ടി വിശദീകരിച്ചു. ഇബ്രാഹീം സഖാഫി സ്വാഗതം പറഞ്ഞു, പി എം കെ ഫൈസി അദ്ദ്യക്ഷത വഹിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment