മോങ്ങത്ത് ആഹ്ലാദവും മൌനവും

         
         മോങ്ങം: തിരഞ്ഞെടുപ്പ് ഫലത്തിനോട് മോങ്ങത്ത് സമിശ്ര പ്രതികരണം. മോങ്ങം ഉള്‍പെടൂന്ന മലപ്പുറം മണ്ഡലത്തില്‍ നിന്നു റെക്കോര്‍ഡ് ഭൂരിപക്ഷത്തിനു മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി പി.ഉബൈദുള്ള വിജയിച്ചതിന്റെ ആഹ്ലാദാരവങ്ങള്‍ വലത് ക്യാമ്പില്‍ നിന്നു ഉയരുമ്പോള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി മഠത്തില്‍ സാദിഖലിക്കേറ്റ കനത്ത പരാജയത്തിന്റെ ആഘാധത്തില്‍ നിരാശപൂണ്ട മൌനത്തിലാണ് ഇടത് മുന്നണി പ്രവര്‍ത്തകര്‍ മോങ്ങത്ത്.
           വിജയ ദിനമായ വെള്ളിയാഴ്ച്ച യു.ഡി.എഫ് പ്രവര്‍ത്തകര്‍ നേരിയ രീതിയില്‍ ആഹ്ലാദ പ്രകടനം നടത്തിയതൊഴിച്ചാല്‍ ആഘോഷങ്ങള്‍ പരിധി വിടാതിരിക്കാന്‍ യു.ഡി.എഫ് ക്യാമ്പ് ശ്രദ്ധിക്കുന്നുണ്ട്. ഇടത് മുന്നണിയാകട്ടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന്റെ തോല്‍‌വിയുടെ കാരണങ്ങള്‍ എന്ത് എന്ന് വെക്തമായി അണികളോട് പറയാനകാതെ ഉഴലുകയാണ്. മോങ്ങത്തെ മൂന്ന് ബൂത്തുകളിലുമായി ഏകദേശം എഴുനൂറോളം വോട്ടിനു നാട്ടുകാരനായ സാദിഖലി പിന്നിലായത് സ്വന്തം നാട്ടില്‍ പോലും വെക്തമായ വേരോട്ടം ഉണ്ടാക്കാന്‍ അദ്ധേഹത്തിനായില്ല എന്നു സൂജിപ്പിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ഞങ്ങള്‍ പഠിച്ച് വരികയാണ് എന്നാണ് മോങ്ങത്തെ ജനതാ ദളിന്റെ ഒരു പ്രധാന വക്താവ് “എന്റെ മോങ്ങത്തിനോട്” പറഞ്ഞത്. 
    യു.ഡി.എഫിന്റെ വിജയാഹ്ലാദത്തിന്റെ ഭാഗമായി ഇന്ന് വള്ളുവമ്പ്രത്ത് മുസ്ലിം ലീഗ് നേതാക്കന്‍‌മാര്‍ക്ക് ഉജ്ജ്വല സ്വീകരണം ഒരുക്കിയിട്ടുണ്ട്. മന്ത്രി സഭാ രൂപീകരണവും സ്വീകരണങ്ങളുമായി മുതിര്‍ന്ന നേതാക്കന്‍‌മാര്‍ തിരക്കിലാണെങ്കിലും ലഭ്യമായ നേതാക്കന്‍‌മാരെ മുഴുവന്‍ പങ്കെടുപ്പിക്കുമെന്ന് മുസ്‌ലിം ലീഗ് കേന്ദ്രങ്ങളില്‍ നിന്നു അറിയാന്‍ കഴിഞ്ഞു.   

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment