പെട്രോള്‍ വില വര്‍ദ്ധനവ് :ഡി.വൈ.എഫ് ഐയും സോളിഡാരിറ്റിയും പ്രതിഷേധിച്ചു.

    മോങ്ങം: പെട്രോള്‍ വില വര്‍ദ്ദനവിനെതിരെ മോങ്ങം യൂണിറ്റ് ഡി വൈ എഫ് ഐ യുടെ ആഭിമുഖ്യത്തില്‍ പ്രധിഷേധ പ്രകടനം നടത്തി. രാത്രി ഏഴരക്ക് പാര്‍ട്ടി ഓഫീസ് പരിസരത്ത് നിന്നാ‍രംഭിച്ച പ്രകടനത്തിന് യൂനിറ്റ് സെക്രടറി താഴത്തിയില്‍ റഷീദ്, വാര്‍ഡ് മെമ്പര്‍ ബി.കുഞ്ഞുട്ടി, ബി.സുല്‍ഫീക്കര്‍ എന്നിവര്‍ നേത്രത്വം നല്‍കി.
    മോങ്ങം മേഖലാ സോളിഡാരിറ്റിയും പെട്രോള്‍ വിലവര്‍ദ്ദനവിനെതിരെ പ്രധിഷേധപ്രകടനം നടത്തി. രാത്രി അരിമ്പ്ര റോഡില്‍ നിന്നാരംഭിച്ച പ്രകടനത്തിന് മുഷ്താഖ്, അലി അഷ്‌റഫ്, ജലീല്‍ മോങ്ങം തുടങ്ങിയവര്‍ നേത്രത്വം നല്‍കി. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment