മോങ്ങത്ത് സ്‌കൂള്‍ വിപണി സജീവമാകുന്നു

    മോങ്ങം: മദ്ധ്യവേനലവധിക്കഴിഞ്ഞ് സ്‌കൂള്‍ തുറക്കാറായതോടെ മോങ്ങത്ത് സ്കൂള്‍ വിപണികളല്ലാം സജീവമായി. മിക്ക ഫാന്‍സി സ്റ്റേഷനറി ക്കടകളല്ലാം സ്കൂള്‍ബാഗുകളും നോട്ട് ബുക്കുകളുമായി അണിഞ്ഞൊരുങ്ങിയപ്പോള്‍ യൂണിഫോമുകളുടേയും കുടകളുടേയും ശേഖരവുമായിട്ട് ടെക്‌റ്റയില്‍‌സുകളും ഒരുങ്ങിക്കഴിഞ്ഞു.
   കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എല്ലാ സാധനങ്ങള്‍ക്കും അമ്പത് ശതമാനത്തിന്റെ മുകളില്‍ വിലവര്‍ദ്ദനയുള്ളതായി കടക്കാര്‍ തന്നെ പറയുന്നു. സാധാരണക്കാരായ രക്ഷിതാക്കള്‍ പൊള്ളുന്ന വിലക്ക് മുന്നില്‍ പകച്ച് നിന്നു വിയര്‍ക്കുകയാണ്, ഒരു കുട്ടിയെ സ്കൂളിലയക്കണമെങ്കില്‍ അദ്ധ്യയന വര്‍ഷാരംഭത്തില്‍ ചുരുങ്ങിയത് ആയിരത്തിലധികം രൂപയോളം ചിലവാണ്. ദിവസ ക്കൂലിക്കാ‍രായ രക്ഷിതാക്കള്‍ക്ക് താങ്ങാവുന്നതിനപ്പുറമാണിത്. ഇതിന് പുറമെ അപ്രതീക്ഷിതമായ വേനല്‍ മഴ മൂലമുണ്ടായ ക്രഷി നാശവും പണിയില്ലായ്‌മയും സാധാരണക്കാര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ് ഇപ്പോള്‍. ഒന്നിലധികം കുട്ടികളെ സ്കൂളിലയ്ക്കാനുള്ള രക്ഷിതാക്കള്‍ക്ക് സ്കൂള്‍ തുറക്കുന്ന ദിവസങ്ങള്‍ അടുക്കും തോറും നെഞ്ചിടിപ്പ് വര്‍ദ്ദിക്കുകയാണ്. 
     അദ്ധ്യയന വര്‍ഷാരംഭത്തില്‍ പുസ്‌തകങ്ങളും ബാഗും മറ്റ് അവശ്യ വസ്‌തുക്കളും കുട്ടികള്‍ക്ക് വാങ്ങി കൊടുക്കാന്‍ തന്നെ പെടാപാട് പെടുന്ന രക്ഷിതാക്കള്‍ക്ക് ഇരുട്ടടിയെന്നോണം ചില സ്‌കൂളില്‍ യൂണിഫോമുകളും മാറ്റിയിരിക്കുകയാണ്. യാതൊരു കാരണവുമില്ലാതെ യൂണിഫോമുകള്‍ മാറ്റാനുള്ള പി.ടി.എ തീരുമാനം പാവപെട്ട രക്ഷിതാക്കളുടെ മുതുകില്‍ വീണ്ടും ഭാരം കയറ്റലാണെന്നും അത് മോങ്ങത്തെ ചില തുണികടകളുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണെന്നും ചില രക്ഷിതാക്കള്‍ ആരോപിച്ചു. 

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

അങ്ങനെ ഒരു ധാരണ ഉണ്ടാക്കിയിട്ടുണ്ടങ്കില്‍ ആ നീക്കം ചെറുത്ത്തോല്‍പ്പിക്കണം

Post a Comment