മോങ്ങം സ്വദേശിനി ജിദ്ദയില്‍ ഗുരുതരാവസ്ഥയില്‍

               ജിദ്ദ: മോങ്ങത്തെ വീട്ടമ്മ രക്താര്‍ബുദത്തെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ജിദ്ദയില്‍ ആശുപത്രിയില്‍ കഴിയുന്നു. മോങ്ങം ഹില്‍ടോപ്പ് സി.കെ.സൈനുദ്ധീന്റെ ഭാര്യയും പരേതനായ സി.കെ.കന്നങ്കാട്ടില്‍ മമ്മദ് ഹാജിയുടെ മകളുമായ സി.കെ.ഹഫ്‌സത്താണ് കഴിഞ്ഞ മുന്നാല് ദിവസമായി ജിദ്ദ നാഷണല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്നത്. ശരീരത്തില്‍ രകതത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്‌ത ഹഫ്‌സത്തിന് രക്താര്‍ബുദമ്മാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടിലേക്ക് ചികിത്സക്ക് കൊണ്ട് പോകാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസം ഗുരുതരമാവുകയായിരുന്നു. ഏറ്റവും അവസാനം വിവരം ലഭിക്കുമ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ കഴിയുന്നതെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച വിവരം. ഹഫ്‌സത്തിന്റെ ജുബൈലില്‍ ജോലി ചെയ്യുന്ന സഹോദരന്‍ നിസാമുദ്ധീന്‍ ജിദ്ദയിലെത്തിയിട്ടുണ്ട്. ആശുപത്രിയിലും മറ്റ് സഹായ സഹകര്‍ണങ്ങള്‍ക്കും മോങ്ങം മഹല്ല് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും സജീവമായി രംഗത്തുണ്ട്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment